
പുതിയ മേക്ഓവർ ലുക്കിൽ തിളങ്ങി അന്ന രാജൻ. തമിഴിലേക്ക് ചുവടുവെപ്പിന് ഒരുങ്ങുകയാണ് താരം.
'നാലു ചിത്രങ്ങളാണ് ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം വെറുതേയിരുന്നു. അവസാനം തിയറ്ററിലെത്തിയ ചിത്രം ‘അയ്യപ്പനും കോശി’യുമായിരുന്നു. അതുകൊണ്ടു തന്നെ ഈ വർഷം പ്രതീക്ഷകളുടേതു കൂടിയാണ്. തിയറ്ററുകൾ തുറന്നതു ശുഭപ്രതീക്ഷയാണ്.' പ്രമുഖഹ് മാധ്യമത്തോട് സംസാരിക്കവെ താരം പറഞ്ഞു.
'ലോക്കഡൗണിൽ തടി കുറക്കാൻ ആശ്രയിച്ച പ്രിയപ്പെട്ട ഗെയിം ഷട്ടിൽ ആയിരുന്നു. ഭക്ഷണം രണ്ടുനേരം മാത്രമാണ് ഈ സമയത്തു കഴിച്ചിരുന്നത്'. അന്ന പറയുന്നു






