
ഇന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് വിമരാമം കുറിച്ചുകൊണ്ട് കെജിഎഫ് രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ജൂലായ് 16ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് അണഇയറപ്രവര്ത്തകര് അറിയിച്ചു. കൊവിഡ് മഹാമാരിയുടെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ തിയേറ്റുകള്‍ സജീവമായിക്കൊണ്ടിരിക്കുന്ന വേളയില്‍ കെജിഎഫ് രണ്ടാം ഭാഗത്തിന്റെ റിലീസ് ഏവരെയും ആവേശത്തില്‍ ആക്കിയിരിക്കുകയാണ്.
കേരളത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. നായകനായ യാഷിന്റെ മികച്ച പ്രകടനം തന്നെ കാണാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത ചിത്ത്രതിന്റെ ടീസറിന് വലിയ പ്രതികരണമായിരുന്നു ലഭിച്ചത്. 16.3 കോടിയിലേറെ കാഴ്ചക്കാരാണ് യൂട്യൂബില്‍ ടീസറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്.
കന്നഡത്തിന് പുറമേ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. ഹോമബിള്‍ ഫിലിംസാണ് കെജിഎഫ് നിര്‍മ്മിക്കുന്നത്. പ്രശാന്ത് നീലാണ് സംവിധാനം ചെയ്തിരിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവച്ചിരുന്ന കെജിഎഫ് 2ന്റെ ചിത്രീകരണം ഓഗസ്റ്റ് 26നാണ് പൂര്‍ത്തിയായത്. ചിത്രത്തില്‍ പ്രതിനായകനായെത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്.







Comments