തിരുവനന്തപുരം: നവകേരളം യുവകേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് യൂണിവേഴ്സിറ്റി വിദ്യീര്ത്ഥികളുമായി നടത്തുന്ന ആശയ സംവാദത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരളത്തിലെ അഞ്ചു സര്‍വ്വകലാശാല ക്യാമ്പസുകളില്‍ ഫെബ്രുവരി 1,6,8,11 തിയതികളിലാണ് പരിപാടി നടക്കുന്നത്.
പെബ്രുവരി 1ന് കുസാറ്റിലും 6ന് കേരള സര്‍വ്വകലാശാലയിലും 8ാം തിയതി മഹാത്മഗാന്ധി സര്‍വ്വകലാശാലയിലും 11ന് കാലിക്കറ്റ് സര്‍വ്വകലാശാലയിലും ആശയവാദം നടക്കുക. 200 വിദ്യാര്‍ത്ഥികള്‍ പരിപാടികളില്‍ നേരിട്ടും മറ്റുള്ളവര്‍ ഓണ്‍ലൈനായുമാണ് പങ്കെടുക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എങ്ങനെയായിരിക്കണം എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ദേശം സമര്‍പ്പിക്കും.
ഫെബ്രുവരി 1ന് കുസാറ്റില്‍ കതുസാറ്റ്, കെടിയു, ആരോഗ്യ സര്‍വ്വകലാശാല, ന്യൂവാല്‍സ്, ഫിഷറീസ് സര്വ്വകലാശാലയലിെ വിദ്യാര്‍ത്ഥികളും പങ്കെടുക്കും. 6ാം തിയതി കേരള സര്‍വ്വകലാശാലയ്ക്ക് കീഴിലെ മുഴുവന്‍ സ്ഥാപനങ്ങളിലേയും പ്രതിനിധികള്‍ പങ്കെടുക്കും. 8ാം തിയതി മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍ നടത്തുന്ന പരിപാടിയില്‍ എംജി, സംസ്കൃത സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. 11ന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കാലിക്കറ്റ്, കാര്‍ഷിക സര്‍വ്വകലാശാല, മലയാളം സര്‍വ്വകലാശാല, കലാമണ്ഡലം എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും പരിപാടിയുടെ ഭാഗമാകും.






