
മെല്‍ബണ്‍: മകള്‍ക്കു വേണ്ടി ജഴ്സി സമ്മാനിച്ചതിന് വിരാട് കോലിക്ക് നന്ദി അറിയിച്ച് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. വാര്‍ണറുടെ മകള്‍ ഇന്‍ഡി കോലിയുടെ ജഴ്സി ധരിച്ചു നില്ക്കുന്ന ചിത്രമടക്കം ഇന്ഡസ്റ്റാഗ്രാമില് പങ്കുവച്ചാണ് വാര്‍ണരുടെ പ്രതികരണം. മകള്‍ക്ക് ഇഷ്ടമുള്ള താരങ്ങളിലൊരാളാണ് വിരാട് കോലിയെന്നും വാര്‍ണര്‍ വെളിപ്പെടുത്തി. ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയ പരാജയപ്പെട്ടെങ്കിലും മകള്‍ സന്തോഷത്തിലാണെന്നും വാര്‍ണര്‍ പറയുന്നു.
'വിരാട് കോലിക്ക് നന്ദി അറിയിക്കുന്നു. ഇന്ഡിക്ക് താങ്കളുടെ ജഴ്സി ഇഷ്ടപ്പെട്ടിരിക്കുന്നു. ഡാഡിക്കും ആരോണ്‍ ഫിഞ്ചിനുമൊപ്പം അവള്‍ക്ക് കോലിയെയും ഇഷ്ടമാണ്' വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിരാടുമായി വളരെ അടുത്ത സൗഹൃദമാണ് വാര്ണറിനുള്ളത്. ആദ്യകാലങ്ങളില്‍ കോലി-വാര്‍ണര്‍ തര്‍ക്കങ്ങള്‍ ക്രിക്കറ്റ് മത്സരത്തിലെ പതിവു കാഴ്ചയായിരു ന്നു.






