
ന്യൂഡൽഹി : യുകെയിൽ നിന്ന് ഡൽഹിയിലെത്തുന്ന യാത്രക്കാർക്കു ഇനി നിർബന്ധിത ക്വാറന്റീൻ ഉണ്ടാകില്ല. യുകെയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളും പരിശോധന പെടെയുള്ളവ നിർബന്ധമാക്കിയിരുന്നു.
പുതിയ വൈറസ് വേഗത്തിൽ പടരുന്ന സാഹചര്യത്തിലാണ് ക്വാറന്റീൻ നിർബന്ധമാക്കിയത്. എന്നാൽ, ഇനി പരിശോധനയിൽ കോവിഡ് നെഗറ്റീവാണെന്നു കണ്ടെത്തിയാൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ ആവശ്യമില്ലെന്നു സംസ്ഥാന സർക്കാരിർ പുറത്തിറക്കിയ ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവിൽ പറയുന്നു.
നേരത്തെ 7 ദിവസം സർക്കാർ ഒരുക്കുന്ന കേന്ദ്രങ്ങളിലും 7 ദിവസം വീട്ടിലും ക്വാറന്റീൻ നിർബന്ധമാക്കിയിരുന്നു.






