
ന്യൂഡല്‍ഹി: ഇന്ത്യയെന്നാല്‍ രാജ്യമോ ഭൂപ്രദേശമോ എന്നതിനേക്കാള്‍ വിശാലമായ ഒന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാനന്ദന് തുടങ്ങിയ പ്രബുദ്ധ ഭാരത് എന്ന പ്രസിദ്ധീകരണത്തിന്റെ 125ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭാരതത്തെ മനസിലാക്കാത്തവര്‍ അതിനെക്കുറിച്ച് മനസ്സിലാക്കമമെന്നും അദേഹം പറഞ്ഞു.
ഉത്തരാഖണ്ഡില്‍ അദ്വൈത ആശ്രമമാണ് ചടങ്ങ് സംഘടിപ്പിച്ചത്. സ്വാമി വിവേകാനന്ദന് 1896 ല്‍ തുടങ്ങിയ പ്രസിദ്ധീകരണമാണ് പ്രബുദ്ധ ഭാരത്. സാംസ്കാരികം, തരിത്രം, സാമൂഹശാസ്ത്രം, മനഃശാസ്ത്രപരമായ ലേഖനങ്ങളാണ് പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയുടെ ആത്മാവ് എന്തെന്ന് വ്യക്തമാക്കാനാണ് സ്വാമി വിവേകാനന്ദന് പ്രബുദ്ധ ഭാരത് എന്ന പ്രസിദ്ധീകരണത്തിന് പേര് നല്‍കിയത്. ഭാരതത്തെ മനസ്സിലാക്കിയിട്ടുള്ളവര്ക്ക ഇന്ത്യ എന്നത് ഒരു രാജ്യമോ ഭൂപ്രദേശമോ എന്നതിനേക്കാള്‍ വിശാലമായ ഒന്നാണെന്ന് വ്യക്തമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാമി വിവേകാനന്ദന് നൂറ്റാണ്ടുകളായി ജനങ്ങള്‍ ജീവിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന സാംസ്കാരിക ബോധം എന്ന നിലയിലാണ് ഇന്ത്യയെ കണ്ടത്. ഓരോ വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന സാഹചര്യത്തിലും പ്രതികൂലമായി സാഹചര്യങ്ങളും വന്നുവെങ്കിലും ഇന്ത്യമാത്രം കൂടുതല്‍ ശക്തമായി മുന്നോട്ടു വരുന്നതാണ് കണാന്‍ കഴിയുന്നുവെന്നും അദേഹം പറഞ്ഞു.







Comments