
ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം കോവിഡ് മൂലം തടസ്സപ്പെട്ടുപോയ സെന്‍സസ് നപടികള്‍ ഇത്തവണ ഡിജിറ്റലായി നടക്കും. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സെന്‍സസിനായി 3758 കോടി അനുവദിച്ചു.
ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രൊത്സാഹിപ്പിക്കാന്‍ 1500 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ഇലക്ട്രോണിക് വിപണിയിലേക്ക് രാജ്യത്തെ 1,000 മണ്ഡികളെ(കാര്ഷികോല്പന്ന വിപണന കേന്ദ്രങ്ങള്‍) ഉള്‍പ്പെടുത്തുമെന്നും പറഞ്ഞു. എംഎസ്എംഇ വഹിതം ഇരട്ടിയാക്കി.
സ്റ്റാര്ട്ടപ്പുകള്ക്ക്് നികുതി ഒഴിവാക്കിയത് ഒരു വര്‍ഷത്തേക്ക് കൂടി തുടരും. ബിപിസില്‍, എയര്‍ഇന്ത്യ, ഷിപ്പിംഗ് കോര്പ്പറേഷന്, കണ്ടെയ്നര്‍ കോര്പ്പറേഷന് തുടങ്ങി പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കല്‍ 2021-22 സാമ്പത്തീക വര്‍ഷം പൂര്‍ത്തിയാക്കും. 32 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് പദ്ധതി നടപ്പായി.






