
അഹമ്മദാബാദ്: ഗുജറാത്തില്‍ കോവിഡ് വാക്സിന് സ്വീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ശുചീകരണ തൊഴിലാളിക്ക് മരണം. ഗുജറാത്തില്‍ വഡോദരയില്‍ 30 കാരനായ ശുചീകരണ തൊഴിലാളിയാണ് വാക്സിനേഷന് സ്വീകരിച്ച് രണ്ട് മണിക്കുറുകള്‍ക്കുള്ളില്‍ മരിച്ചത്.എന്നാല്‍ മരണം കാരണം വ്യക്തമായിട്ടില്ല.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാകൂ. കോവിഡ് വാക്സിന് സ്വീകരിച്ചതുകൊണ്ടാണ് മരണം സംഭവിച്ചതെന്നാണ് ഇയാളുടെ കുടുംബം ആരോപിക്കുന്നത്. എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാകാം മരണം സംഭവിച്ചതെന്ന് അധികൃതര്‍ പറയുന്നു. 2016 ല്‍ മുതല്‍ ഇയാള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇയാള്‍ മരുന്ന് കഴിച്ചിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
വഡോദര മുന്‍സിപ്പല്‍ കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളിയാണ് ജമരിച്ച ജിഗ്നേഷ് സോളങ്കി. ഞായറാഴ്ച രാവിലെയാണ് അദേഹം വാക്സിന് സ്വീകരിച്ചത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ നഗരത്തിലെ എസ്എസ്ജി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.






