ടിയാഗൊയുടെ പുതിയ ലിമിറ്റഡ് എഡിഷൻ വേരിയന്റ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ടാറ്റ മോട്ടോർസ്. 5.79 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. റിപ്പോർട്ട് പ്രകാരം ഇത് 'ന്യൂ ഫോറെവർ' ശ്രേണിയുടെ ഭാഗമായ ഫെയ്സ്ലിഫ്റ്റ് ടിയാഗൊയുടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായാണ് പുതിയ വേരിയന്റ് എത്തുന്നത്. ഫ്ലേം റെഡ്, പിയർസെൻറ് വൈറ്റ്, ഡേടോണ ഗ്രേ എന്നിങ്ങനെ മൂന്ന് സിംഗിൾ ടോൺ നിറങ്ങളിൽ വാഹനം തിരഞ്ഞെടുക്കാം.
പുതിയ ലിമിറ്റഡ് എഡിഷൻ ടാറ്റ ടിയാഗൊ മാനുവൽ പതിപ്പിൽ ലഭ്യമായ XT വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 5 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്സ്ക്രീൻ, നവിഗേഷൻ മാപ്പുകളിലൂടെ 3D നാവിഗേഷൻ, പുതിയ 14 ഇഞ്ച് ബോൾഡ് ബ്ലാക്ക് അലോയ് വീലുകൾ, ഡിസ്പ്ലേയുള്ള റിവേഴ്സ് പാർക്കിംഗ് സെൻസർ, വോയ്സ് കമാൻഡ് റെക്കഗ്നിഷൻ, ഇമേജ്, വീഡിയോ പ്ലേബാക്ക് എന്നിവ ഇതിൽ നൽകിയിരിക്കുന്നു.
GNCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ടിയാഗൊ സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷയേറിയ മോഡൽ കൂടിയാണ്.ടിയാഗൊ ലിമിറ്റഡ് എഡിഷൻ വേരിയന്റിന് കരുത്തേകുന്നത് 1.2 ലിറ്റർ 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്. ഈ എഞ്ചിൻ പരമാവധി 86 bhp പവറും 113 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
ഇബിഡിയുള്ള എബിഎസ്, കോർണർ സ്റ്റൈബിലിറ്റി കൺട്രോൾ, ഡ്രൈവർ, കോ-ഡ്രൈവർ എയർബാഗ്, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, ഇമോബിലൈസർ, ഓവർ സ്പീഡ് അലേർട്ട്, ഫോളോ മി ഹോം ലാമ്പുകൾ, റിയർ സ്മാർട്ട് വൈപ്പർ, വാഷ്, ഡേ ആൻഡ് നൈറ്റ് റിയർ വ്യൂ മിററിനുള്ളിലെ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു.






