തൃശ്ശൂർ: ബിജെപി പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെന്ന് സീരിയല്‍ താരം വിവേക് ഗോപൻ.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനത്തിൽ ആകൃഷ്ടനായാണ് പാർട്ടിയിൽ ചേരുന്നതെന്നും വിവേക് പറഞ്ഞു.
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുൾപ്പടെയുള്ള നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തൃശൂരിലെത്തിയപ്പോഴാണ് വിവേകുമായി കൂടിക്കാഴ്ച നടത്തിയത്.
രാഷ്ട്ര സേവനത്തിനായി യുവാക്കൾ മുന്നോട്ട് വരണം. കലാ രംഗത്ത് നിന്നെത്തുന്ന തനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും വിവേകിന് ആത്മവിശ്വാസമുണ്ട്. കെ സുരേന്ദ്രൻറെ വിജയ് യാത്രയുടെ ഭാഗമായി വിവേകിന് അംഗത്വം നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

Comments