ന്യൂഡല്‍ഹി: അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് സുരക്ഷ ശക്തിപ്പെടുത്തിയത് റിപ്പബ്ലിക് ദിവസത്തെ അക്രമസംഭവങ്ങള്‍ വീണ്ടും ഉണ്ടാകാതിരിക്കനാണെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്തവ. എന്നാല്‍ സുരക്ഷ ശക്തമാക്കിയതിനെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തി. അതിര്‍ത്തികളില്‍ പോലീസിനെ അവര്‍ ആക്രമിച്ചപ്പോള്‍ ചോദ്യങ്ങള്‍ ഉയര്‍ന്നില്ലെന്ന് ശ്രീവാസ്തവ കുറ്റപ്പെടുത്തി.
'ട്രാക്ടറുകള്‍ ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചു. അന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നില്ല. ബാരിക്കേഡുകള്‍ തകര്‍ത്തു. അപ്പോള്‍ ഞങ്ങള്‍ എന്തു ചെയ്തു ബാരിക്കേഡുകള്‍ ഉപയോഗിച്ച് സുരക്ഷ ശക്തമാക്കി. അത് തകര്‍ക്കപ്പെടില്ല' ശ്രീവാസ്തവ പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്ഡ പരിക്കേറ്റ പോലീസുകാരുമായി സംവധിക്കുകയായിരുന്നു അദേഹം. ഔട്ടര്‍ ജില്ലയിലെ പിറ്റം പുരയിലെ പരിക്കു പറ്റിയ പോലീസുകാരം അദേഹം സന്ദര്‍ശിച്ചു.
'നിങ്ങളുടെ ക്ഷമയും നിയന്ത്രണവും ശരിയാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് തന്ത്രത്തിലും ആശയങ്ങളിലും ഉറച്ചുനില്ക്കുന്നതിലൂടെ നിങ്ങള്‍ സ്വയം ശക്തരാവുകയാണ് വേണ്ടത്' അദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ കാര്ഷ റാലിക്കിടെ ഉണ്ടായ അക്രമത്തില്‍ 510 പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഒരു വിഭാഗം കര്‍ഷകര്‍ മുന്‍കൂട്ടി നിശ്ചയിച്ചപോലെ റാലിക്ക് അനുവദിച്ച റൂട്ടില്‍ നിന്ന് വ്യതിചലിച്ച് ചെങ്കോട്ടയിലേക്ക് പോവുകയും ചെയ്തത് പോലീസും കര്‍ഷകരും തമ്മില്‍ വലിയ ഏറ്റുമുട്ടലിലേക്ക് നയിച്ചു.





