പുതിയ ജുപ്പിറ്റർ ZX ഡിസ്ക്ക് മോഡൽ പുറത്തിറക്കി ടിവിഎസ്. ഇന്റലിഗോ സാങ്കേതികവിദ്യ ഉപയോഗിച്ച് ആണ് ഇത് എത്തുന്നത്. ഈ വേരിയന്റിന് 72,347 രൂപയാണ് എക്സ്ഷോറൂം വില. സ്റ്റാർലൈറ്റ് ബ്ലൂ, റോയൽ വൈൻ എന്നീ കളർ ഓപ്ഷനുകളിൽ വാങ്ങാവുന്നതാണ്. പുതിയ ഇന്റലിഗോ ടെക്നോളജി പ്ലാറ്റ്ഫോം സുഖകരവും സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദ സവാരി അനുഭവവും നൽകുന്നതിനാണ് അവതരിപ്പിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു. ടിവിഎസ് നിരയിൽ ഇന്റലിഗോ എന്ന പുതിയ സാങ്കേതികവിദ്യ ലഭിച്ച ആദ്യത്തെ ഇരുചക്ര വാഹനമായി ജുപ്പിറ്റർ.
ഈ പുത്തൻ സാങ്കേതികവിദ്യ വഴി ദീർഘനേരം ട്രാഫിക്കിൽ നിർത്തുമ്പോൾ എഞ്ചിൻ സ്വപ്രേരിതമായി സ്വിച്ച് ഓഫ് ചെയ്യുന്നതിലൂടെ മൊത്തത്തിലുള്ള മൈലേജും വർധിപ്പിക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും സാധിക്കും. എൽഇഡി ഹെഡ്ലാമ്പ്, മൊബൈൽ ചാർജർ, 2 ലിറ്റർ ഗ്ലോവ് ബോക്സ്, 21 ലിറ്റർ സ്റ്റോറേജ് എന്നിവ ജുപ്പിറ്ററിന്റെ മറ്റ് സവിശേഷതകളാണ്.
110 സിസി എഞ്ചിനാണ് സ്കൂട്ടറിന് ലഭിക്കുന്നത്. ഇത് 7000 rpm-ൽ പരമാവധി 5.5 bhp പവറും 5500 rpm-ൽ 8.4 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. മെച്ചപ്പെടുത്തിയ സവാരി സുഖത്തിനായി ക്രമീകരിക്കാവുന്ന ഷോക്ക് അബ്സോർബറുകളും ലഭ്യമാണ്. ഇക്കോത്രസ്റ്റ് ഫ്യൂവൽ ഇഞ്ചക്ഷൻ (ET-Fi) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ജൂപ്പിറ്റർ സ്കൂട്ടർ എത്തുന്നത്. ഇത് 15 ശതമാനം മികച്ച മൈലേജ്, ആരംഭക്ഷമത, ഈട് എന്നിവ നൽകുന്നു.

Comments