
ന്യൂഡല്‍ഹി: മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭാ അംഗത്വം രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് അദേഹത്തിന്റെ രാജി.മലപ്പുറം ലോക്സഭാ മണ്ഡലത്തെയാണ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിച്ചിരുന്നത്.
ഉപതിരഞ്ഞെടുപ്പിലൂടെയാണ് ആദ്യമായി 2017 ല്‍ അദേഹം ലോക്സഭയിലെത്തുന്ന്. ഇ.അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് എംപിയായത്. തുടര്‍ന്ന് 2019 ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
അതേസമയം പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഒഴിവില്‍ പകരം ലോക്സഭയിലേയ്ക്ക് ആരെ മത്സരിപ്പിക്കുമെന്ന് ലീഗ് പ്രഖ്യാപിച്ചിട്ടില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരത്തെ മത്സരിച്ചിരുന്ന വേങ്ങരയിലോ, മലപ്പുറം നിയമസഭാ മണ്ഡലത്തില്‍ നിന്നോ ജനവിധി തേടുമെന്നാണ് സൂചന.






