
കണ്ണൂര്‍: കോവിഡ് ബാധിതനായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന സിപിഎം നേതാവ് എം വി ജയരാജന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതായും അധികൃതര്‍ അറിയിച്ചു.
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമാണ്.
കൂടാതെ, രക്തത്തിലെ ഓക്സിജന്റെ അളവിലും കാര്യമായ പുരോഗതി ദൃശ്യമായതിനാല്‍ സിപാപ്പ് വെന്റിലേറ്റര്‍ സപ്പോര്‍ട്ട് ഒഴിവാക്കി മിനിമം ഓക്സിജന്‍ സപ്പോര്‍ട്ട് തുടരാനും തീരുമാനിച്ചു. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമാണ്.
അതെ സമയം, കോവിഡ് ന്യുമോണിയ കാരണം ശ്വാസകോശത്തിലുണ്ടായ അണുബാധ വിട്ടുമാറിയിട്ടില്ല. അതിനാല്‍ ജാഗ്രത തുടരേണ്ടതുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഡോ. കെ എം കുര്യാക്കോസ് ചെയര്‍മാനും സൂപ്രണ്ട് ഡോ. കെ സുദീപ് കണ്‍വീനറുമായ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.






