
കൊച്ചി: പാചക വാതക വില വീണ്ടും വർധിച്ചു. വർധിച്ച വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. എൽപിജി സിലിണ്ടറിന് 25 രൂപയാണ് വർധിച്ചത്.
ഇതോടെ 14.2 കിലോ ഗ്യാസിന് കൊച്ചിയിൽ 726 രൂപയായി വില. തിരുവനന്തപുരത്ത് 728.50 രൂപയും കോഴിക്കോട് 728 രൂപയുമാണ് വില.
വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിൻഡറിന്റെ വില ദിവസങ്ങൾക്ക് മുൻപ് കമ്പനികൾ കൂട്ടിയിരുന്നു. 19 കിലോഗ്രാമിന്റെ സിലിൻഡറിന് 191 രൂപയാണ് കൂടിയത്. ഇതോടെ 1335.50 രൂപയിൽ നിന്ന് 1528.50 രൂപയിലേക്കാണ് വില വർധിച്ചത്.






