
ന്യൂഡൽഹി: കർഷക സമരത്തിന് പിന്തുണയറിയിച്ചു പ്രമുഖ താരങ്ങൾ. ഇന്ത്യയുടെ നയങ്ങള്‍ക്കെതിരായ പ്രചാരണത്തിനെതിരേ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നാണ് താരങ്ങൾ ട്വീറ്റ് ചെയ്യുന്നത്.
"പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്ക്കാം. ഇന്ത്യയുടെ പരമാധികാരത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം, ഇന്ത്യയ്ക്ക് വേണ്ടി തീരുമാനമെടുക്കാനും. ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് ഐക്യപ്പെട്ടു നില്ക്കാം", സച്ചിന് ട്വീറ്റ് ചെയ്തു.
അഭിപ്രായ വ്യത്യാസങ്ങളുടെ ഈ മണിക്കൂറില്‍ നമ്മളെല്ലാവരും ഐക്യത്തോടെ തുടരണം. കൃഷിക്കാര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. സമാധാനം കൈവരിക്കാനും ഒരുമിച്ച് മുന്നോട്ടുപോകാനും സൗഹാര്‍ദപരമായ പരിഹാരമുണ്ടാകുമെന്ന് ഉറപ്പുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് കോലി ട്വീറ്റ് ചെയ്തു.
കൂടാതെ, സിനിമ താരങ്ങളായ സുനിൽ ഷെട്ടി, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, കരൺ ജോഹർ എന്നിവരും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ച 'ഇന്ത്യ ഒറ്റകെട്ട്' പ്രചാരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി.






