
പബ്ജിക്ക് പകരക്കാരനായി എത്തിയ 'ഫിയർലെസ്സ് ആൻഡ് യുണൈറ്റഡ്: ഗാർഡ്സ്' (ഫൗജി) ഗേയ്മിന് ആരാധകർ കുറയുന്നു. പബ്ജി ഗെയിമിന്റെ അത്രയും മേന്മ ഫൗജിയ്ക്കില്ല എന്നതാണ് കാരണം. ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിലാണ് ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ നേതൃത്വത്തിൽ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം ഫൗജി എത്തുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻകോർ ഗെയിംസ് ആണ് ഫൗജി ഗെയിം ലോഞ്ച് ചെയ്തത്.
ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 5 മില്ലിയണിലധികം പേർ ഫൗജി ഗെയിം ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്തു. കൂടാതെ ഗൂഗിൾ പ്ലേയ് ലിസ്റ്റിൽ പണമീടാക്കാതെ ഡൌൺലോഡ് ചെയ്യാവുന്ന ഗെയിമുകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്താനും ചുരുക്കം ദിവസം കൊണ്ട് ഫൗജി ഗെയ്മിനായി. എന്നാൽ, ഗ്രാഫിസിന്റെ കാര്യത്തിലും, വെപ്പണുകളുടെ കാര്യത്തിലും ഫൗജി പിന്നിലാണെന്നാണ് റിപ്പോർട്ട്. ഇതാണ് ആരാധകർ കുറയാൻ കാരണം.
ആദ്യഘട്ടത്തിൽ സിംഗിൾ പ്ലയെർ ആയി മാത്രമേ ഗെയിം കളിയ്ക്കാൻ സാധിക്കൂ. മാത്രമല്ല, പബ്ജി പ്രശസ്തമായിരുന്ന ബാറ്റിൽ റോയാൽ, പ്ലയെർ vs പ്ലയെർ (കൂട്ടുകാർക്ക് പരസ്പരം കളിയ്ക്കാൻ) മോഡുകൾ ഫൗജിയിൽ ലഭ്യമല്ല എന്നുള്ളതും ഗെയിമിങ് ആരാധകരെ നിരാശയിലാക്കി. ഇത് ലോഞ്ച് ചെയ്ത ദിവസങ്ങൾ 4.5 സ്റ്റാർ റേറ്റിംഗ് ഉണ്ടായിരുന്ന ഗെയിമിങ് റേറ്റിംഗ് ഇപ്പോൾ 3.2 സ്റ്റാർ ആയി ഇടിയാൻ കാരണമായിട്ടുണ്ട്. ധാരാളം ഉപഭോക്താക്കളാണ് ഗൂഗിൾ പ്ലെ സ്റ്റോറിൽ ഗേയ്മിന് 1 സ്റ്റാർ റേറ്റിംഗ് നൽകുന്നത്.






