
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ വ്യാപക ആക്രമണത്തിന് പദ്ധതിയിട്ടുരുന്നു എന്ന് ബിജെപി നേതാവ്. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയ ഗ്രേറ്റ ത്യുന്ബര്ഗിന്റെ ട്വീറ്റിനെ ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി നേതാവ് കപില്‍ മിശ്രയുടെ ആരോപണം. സ്വീഡിഷ് പാരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യുന്‍ബര്‍ഗ് കര്‍ഷകരെ സഹായിക്കുന്നതിനായി പുറത്തുവിട്ട ടൂള്‍കിറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു മിശ്ര ആരോപണം ഉന്നയിച്ചത്.
'ഇത് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ പോസ്റ്റ് ചയെ്തതാണ്. വളരെ ഗൗരവകരമായ ഒന്നാണിത്. ജനുവരി 26ന് കലാപം നടത്താന്‍ അവര്‍ ഒരുങ്ങിയിരുന്നു. ഇന്ത്യയ്ക്കെതിരെ കൂടുതല്‍ കലാപങ്ങളും ആക്രമങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്' മിശ്ര ഗ്രേറ്റയുടെ ട്വീറ്റിനെ ചൂണ്ടിക്കാട്ടി പറഞ്ഞു. എന്നാല്‍ പിന്നീട് ഗ്രേറ്റ അക്കൗണ്ടില്‍ നിന്ന് പോസറ്റ് നീക്കിയിരുന്നു.
കര്‍ഷക സമരത്തില്‍ രാജ്യന്തര ഇടപെടല്‍ ആരോപിച്ച് മറ്റു ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിദേശയാത്രയില്‍ ഇന്ത്യവിരുദ്ധ ശക്തികളുമായി ഗൂഢാലോചന നടത്തിയെന്നു ബിജെപി വാക്താവ് സാംബിത് പത്ര ആരോപിച്ചു. 'അക്രമികള്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ ഇന്ത്യയെ പരാജയപ്പെടുത്തി അധിനിവേശം ചെയ്തു. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള രാജ്യാന്തര പ്രചാരണത്തിനു പിന്നിലാരാണ്' കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു ട്വീറ്റ് ചെയ്തു.
'ഇന്ത്യയില്‍ വന്‍ അക്രമങ്ങളും കലാപങ്ങളും സംഘടിപ്പിക്കാനുള്ള രാജ്യാന്തര ഗൂഢാലോചനയാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. വന്‍തോതില്‍ ധനസഹായം കിട്ടുന്ന ആസൂത്രിതമായ പ്രചാരണമാണിത്. ചോദ്യമിതാണ്, രാഹുല്‍ ഗാന്ധി കെജ്രിവാള്, രാകേഷ് ടിക്കായത് എന്നിവര്‍ ഇന്ത്യാവിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണോ?' എന്ന് കപില്‍ മിശ്ര ചോദിച്ചു.
അതേസമയം ഗ്രേറ്റയുടെ ടൂള്‍കിറ്റ് ട്വീറ്റിലൂടെ ഗൂഢാലോചന സിദ്ധാന്തത്തിന് ശക്തി വര്‍ധിച്ചു. കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നതിനായി ട്വിറ്ററില്‍ തരംഗമുണ്ടാക്കുക, ഇന്ത്യന്‍ എംബസികള്‍ക്കു പുറത്തു പ്രതിഷേധിക്കുക എന്നിവയുള്‍പ്പെടുന്ന വിവിധ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ടൂള്‍കിറ്റ്. സംഘടിത ആശയപ്രചാരണത്തിന് ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു.







Comments