
കര്ഷക പ്രക്ഷോഭത്തില് ക്രിക്കറ്റ് ദൈവം സച്ചിന് തെണ്ടൂല്ക്കറുടെ നിലപാട് പുറത്ത് വന്നതോടെ മോക്ഷം കിട്ടിയത് റഷ്യന് ടെന്നീസ് റാണി സാക്ഷാല് മരിയ ഷറപ്പോവയ്ക്കാണ്. ഒരിക്കല് സച്ചിന് തെണ്ടൂല്ക്കറെ അറിയില്ലെന്ന തുറന്നുപറച്ചിലാണ് ഷറപ്പോവയെ മലയാളികളുമായി തെറ്റിച്ചത്. അന്ന് ഷറപ്പോവയുടെ സോഷ്യല് മീഡിയ അക്കൗണ്ടില് തെറി വിളി നടത്തിയവര് ഇന്ന് അതേ അക്കൗണ്ടില് മാപ്പിരക്കുകയാണ്.!
ഷറപ്പോവ ഒടുവില് പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ യാണ് മലയാളം കമന്റുകള് നിറയുന്നത്.
കര്ഷക സമരത്തെ പിന്തുണച്ച് വിദേശികളായ പ്രമുഖര് പങ്കുവെച്ച ട്വീറ്റുകള്ക്ക് മറുപടിയെന്നോണം ഇന്ത്യ പ്രൊപ്പഗണ്ടയ്ക്കെതിരാണെന്നും ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങ്ങളില് പുറത്തു നിന്നുള്ളവര് ഇടപെടേണ്ടന്നുമുള്ള സച്ചിന്റെ പരാമര്ശമാണ് വന് വിവാദമാക്കിയത്. ഇതിനു പിന്നാലെയാണ് സച്ചിനെതിരെ തിരിഞ്ഞ് ഷറപ്പോവയുടെ പേജില് മലയാളികളുടെ മാപ്പ് പറച്ചില് പരമ്പര. സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ഷറപ്പോവ ആയിരുന്നു ശരിയെന്ന് ഒരു വിഭാഗം പറയുന്നു. ഇതുവരെ ഷറപ്പോവയുടെ പ്രതികരണം വന്നിട്ടില്ല.







Comments