
ടൊവിനൊ നല്ല വര്‍ക്കൗട്ടിന്റെ ആളാണെന്ന് എല്ലാവര്ക്കും അറിയാം. താരം വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങള്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്. ശരീര സംരക്ഷകരെ അസൂയതോന്നിപ്പിക്കും വിധമുള്ള ചിത്രങ്ങളാണ് അവയില്‍ പലതും. എന്നാല്‍ അസൂയയോടെ, ജിമ്മില്‍ നില്ക്കുന്ന ടൊവിനോയുടെ ചിത്രങ്ങള്‍ പങ്കുവെക്കുയാണ് അരുണ്‍ ഗോപി.
'രാവിലെ മനുഷ്യനെ അസൂയ ആക്കി പണ്ടാരമടക്കാന്‍... ചെറിയ പൊളിയല്ലട്ടോ വന്‍ പൊളി' എന്ന അടിക്കുറിപ്പോടെയാണ് അരുണ്‍ ഗോപി ചിത്രം പങ്കുവെച്ചിരിക്കുന്നത്. കൊച്ചിയലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നിന്നാണ് ചിത്രം എടുത്തിരിക്കുന്നത്.
Tovino Thomas രാവിലെ മനുഷ്യനെ അസൂയ ആക്കി പണ്ടാരമടക്കാൻ ❤️❤️❤️ ചെറിയ പോളിയല്ലട്ടോ വൻ പൊളി 🥰
Posted by Arun Gopy on Wednesday, 3 February 2021
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പൃഥ്വിരാജും ടൊവിനോയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. ഇരുവരും വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയുള്ള ചിത്രങ്ങളാണ് ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചത്. 'സയ്ദ് മസൂദും ജതിന് രാം ദാസും ഒന്നിച്ച് ജിമ്മില്‍' എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വിരാജ് ചിത്രം പങ്കുവെച്ചത്. എന്നാല്‍ 'ഇംഗ്ലീഷില്‍ ഒരു ക്യാപ്ഷന്‍ ആലോചിച്ചതാ, പിന്നെ വേണ്ടെന്നുവെച്ചു' എന്നായിരുന്നു ടൊവിനൊ ചിത്രത്തിന് ചുവടെ കുറിച്ചത്.






