ടെന്നീസ് താരം മരിയ ഷറപ്പോവയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ വീണ്ടും മലയാളത്തില്‍ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ടെന്നീസ് താരം എന്നതിനുപരിയായി മലയാളികള്‍ക്കിടയില്‍ മരിയ ഷറപ്പോവ എന്ന പേര് പ്രസിദ്ധമായത് ഒരു അഭിമുഖത്തിലൂടെയായിരുന്നു. സച്ചിന് ടെണ്ടുല്‍ക്കറെ അറിയില്ലെന്നു പറഞ്ഞ ഒറ്റ മറുപടിയലൂടെയാണ് മലയാളികള്‍ ഷറപ്പോവയെ തേടിപ്പോയത്. ക്രിക്കറ്റ് ഇതിഹാഹത്തെ അറിയില്ലെന്നു പറഞ്ഞ താരത്തിനെ മലയാളത്തിലും ഇംഗ്ലീഷിലും എന്നു വേണ്ട, അറിയവുന്ന എല്ലാ ഭാഷകളിലും മലയാളികള്‍ പ്രതിഷേധം അറിയിച്ചു.
ഇപ്പോള്‍ വീണ്ടും താരത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ മലയാളികളുട കമന്റുകൊണ്ട് നിറയുകയാണ്. അന്ന് ട്രോളിയതിനുള്ള ക്ഷമാപണമാണ് ഇന്നു നടക്കുന്നത്. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച പോപ് ഗായിക റിഹാനയേയും സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്ബര്ഗിനെയും വിമര്‍ശിച്ച് സച്ചിന് രംഗത്തുവന്നതാണ് മലയാളികളെ ചൊടിപ്പിച്ചത്. ഇതോടെ സച്ചിനെ തള്ളിപ്പറഞ്ഞുകൊണ്ട് നിരവധി കമന്റുകളാണ് മരിയയുടെ കമന്റ് ബോക്സില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇന്ത്യക്കാരുടെ കാര്യം നോക്കാന്‍ ഇന്ത്യക്കാര്‍ക്ക് അറിയാമെന്നും വിദേശികള്‍ കാഴ്ചച്ക്കാരായാല് മതിയെന്നുമായിരുന്നു സച്ചിന്റെ അഭിപ്രായം. ഇതില്‍ മരിയക്കെതിരെ അന്നു നടത്തിയ സൈബര്‍ ആക്രമണങ്ങളില്‍ മാപ്പുപറയുകയാണ് പലരും. നാട്ടിലെത്തിയാല്‍ കുഴിന്തി വാങ്ങിത്തരാമെന്നും പഴയതൊന്നും മനസ്സില്‍ വെയ്ക്കരുതെന്നും പലരും പറയുന്നു.

Comments