
ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ടി.വി.എസ്. പുതിയ ഇലക്ട്രിക് സ്കൂട്ടര്‍ ഐക്യൂബ് ഡല്‍ഹിയില്‍ അവതരിപ്പിച്ചു. ഈ ഇലക്ട്രിക് സ്കൂട്ടറിന് ഡല്‍ഹി സര്‍ക്കാരിന്റെ സബ്സിഡിക്ക് ശേഷം 1.08 ലക്ഷം രൂപയാണ് എക്സ്ഷോറും വിലയെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ മാത്രം ആണ് ഇത് വില്‍പ്പനയ്ക്കെത്തുന്നത്.
ആഥര്‍ 450 എക്സ്, ബജാജ് ചേതക് ഇലക്ട്രിക് തുടങ്ങിയ ഇലക്ട്രിക് സ്കൂട്ടറുകളായിരിക്കും ഐക്യൂബിന്റെ എതിരാളികൾ. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡല്‍ഹി സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹന നയം സ്വിച്ച് ഡല്‍ഹി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടി.വി.എസ് പുതിയ ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറക്കുന്നത്. അഡ്വാന്‍സ്ഡ് ടി.എഫ്.ടി. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ജിയോ ഫെന്‍സിങ്ങ്, സ്മാര്‍ട്ട് എക്സോനെക്ട് പ്ലാറ്റ്ഫോം വിത്ത് ബ്ലൂടൂത്ത് കണക്ടിവിറ്റി, ബാറ്ററി ചാര്‍ജിങ്ങ് സ്റ്റാറ്റസ്, നാവിഗേഷന്‍ ലാസ്റ്റ് പാര്‍ക്ക് ലൊക്കേഷന്‍ തുടങ്ങിയവ നല്കുന്ന ഐക്യൂബ് ആപ്പും സ്കൂട്ടറിൽ ലഭ്യമാണ്.
ഈ സ്കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 78 കിലോമീറ്ററാണ്. ഇക്കോ മോഡില്‍ 75 കിലോമീറ്ററും, സ്പോര്‍ട്ട് മോഡല്‍ 55 കിലോമീറ്ററുമാണ് റേഞ്ച് നല്‍കുന്നത്. ഈ വാഹനത്തിന്റെ കരുത്ത് 4.4 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ്. 140 എന്‍.എം.ടോര്‍ക്കാണ് ഇത് ഉത്പാദിപ്പിക്കുന്നത്. അഞ്ച് മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം.






