
മഹീന്ദ്ര & മഹീന്ദ്ര കഴിഞ്ഞ വർഷം ഒക്ടോബർ 2-നാണ് രണ്ടാം തലമുറ ഥാർ വിപണിയിലെ അവതരിപ്പിച്ചത്. മൂന്ന് മാസം കൊണ്ട് പുത്തൻ ഥാറിന്റെ ബുക്കിങ് 39,000 കടന്നു എന്ന് മഹീന്ദ്ര കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇപ്പോൾ പ്രതിദിനം 200 മുതൽ 250 വരെ ബുക്കിങ് ആണ് പരിഷ്കരിച്ച ഥാറിന് ലഭിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജനുവരിയിൽ മാത്രം 6000 ബുക്കിങ് ആണ് പുത്തൻ മഹീന്ദ്ര ഥാറിന് ലഭിച്ചത്.
ആദ്യമായി ഒരു വാഹനത്തിന്റെ ഉടമയാകാൻ പോകുന്നവരാണ് ഇതുവരെ ഥാർ ബുക്ക് ചെയ്തിട്ടുള്ളവരിൽ 57 ശതമാനം പേരും.ആവശ്യക്കാർ കൂടുതലും ഓട്ടോമാറ്റിക് മോഡലുകൾക്കാണ്. 45 ശതമാനത്തോളം ബുക്കിങ്ങും ഓട്ടോമാറ്റിക് മോഡലുകൾക്കാണെന്ന് മഹീന്ദ്ര പറയുന്നു. പുത്തൻ ഥാറിന്റെ വെയ്റ്റിംഗ് പീരിയഡും ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്. 5 മുതൽ 8 മാസം വരെ കാത്തിരിക്കണം ചില ഥാർ വേരിയന്റുകളുടെ ഡെലിവെറിക്കായി.
പുത്തൻ ഥാർ പെട്രോൾ എൻജിനിലും പുറത്തിറങ്ങിയിരുന്നു. പുതിയ 2.0 ലിറ്റർ 'എംസ്റ്റാലിയൻ' പെട്രോൾ എഞ്ചിൻ 152 എച്ച്പി പവറും 320 എൻഎം ടോർക്കും നിർമ്മിക്കുന്നതാണ്. 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ 132 എച്ച്പി പവറും 300 എൻഎം ടോർക്കും നിർമ്മിക്കുന്നതാണ്. 6 സ്പീഡ് മാന്വൽ, ഐസിൻ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബോക്സുകളിൽ ഈ എൻജിൻ ലഭ്യമാണ്. അടിസ്ഥാന മോഡൽ AX പെട്രോളിന് 9.80 ലക്ഷം മുതൽ ഏറ്റവും ഉയർന്ന മോഡൽ ആയ LX ഡീസലിന് 13.75 ലക്ഷം വരെയാണ് പുത്തൻ ഥാറിന്റെ വില.






