
സോഫ്റ്റ് ഡ്രിങ്കുകളും, കോളകളുമൊക്കെ നമ്മള് ഇടയ്ക്കൊക്കെ കഴിയ്ക്കാറുണ്ട്. എന്നാല്‍ ഇവയുടെ സ്ഥിരമായ ഉപയോഗം ആരോഗ്യ പ്രശ്ങ്ങള്‍ ഉണ്ടാക്കുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. സ്ഥിരമായി ഇത്തരം പാനീയങ്ങള്‍ കുടിയ്ക്കുന്ന പലരും ഇതിന് അടിമപ്പെട്ട് പോകാറുമുണ്ട്. ഇത്തരത്തില്‍ അടിമപ്പെട്ടു പോയ യുവതിയ്ക്ക് സംഭവിച്ച ആരോഗ്യ പ്രശ്നങ്ങളാണ് ഏവരേയും ഞെട്ടിച്ചിരിയ്ക്കുന്നത്.
ശീതള പാനീയ അഡിക്ഷനെ കുറിച്ച് അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ട ഒരു ഇംഗ്ലീഷ് വെബ്സൈറ്റിലൂടെയാണ് യുവതി തന്റെ അനുഭവം പങ്കുവെച്ചത്. ലണ്ടനിലെ ലോകപ്രശസ്ത കോള നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് തന്റെ അനുഭവം പങ്കുവെച്ചത്. 27 വര്‍ഷം തുടര്‍ച്ചയായി കോള ഉപയോഗിച്ചതോടെ തന്റെ 14 പല്ലുകള്‍ നഷ്ടമായതായാണ് യുവതി വെളിപ്പെടുത്തിയത്. മാത്രമല്ല, സ്ഥിരമായി കോള കുടിച്ചതിലൂടെ പലവിധ ആരോഗ്യപ്രശ്നങ്ങളുണ്ടായി.
കഫീന്‍ അടങ്ങിയതിനാല്‍ രക്തസമ്മര്‍ദ്ദം കൂടി. ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങളുമുണ്ടായെന്നും യുവതി പറയുന്നു. പല്ല് തേഞ്ഞു പോകുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. കോള നിര്‍മ്മാണ കമ്പനിയിലെ ജോലിയാണ് തനിക്ക് ഈ അവസ്ഥയുണ്ടാക്കിയതെന്നും അവര്‍ പറയുന്നു. ജീവനക്കാര്‍ക്ക് ജോലിക്കിടയില്‍ എത്ര വേണമെങ്കിലും കോള കുടിയ്ക്കുന്നതിനുള്ള സൗകര്യം അവിടെയുണ്ട്. അതുകൊണ്ടാണ് ദിവസും വലിയ അളവില്‍ താന്‍ കോള കുടിച്ചതെന്നും അവര്‍ പറയുന്നു. രാവിലെ 6 മണിക്ക് ഷിഫ്റ്റിന്റെ തുടക്കത്തില്‍ താന്‍ കോള കുടിക്കുന്നത് സാധാരണമാണെന്നും യുവതി പറയുന്നു.
ദാഹിക്കുമ്പോഴൊക്കെ കോളയാണ് കുടിച്ചിരുന്നത്. സൈറ്റിലെ ഫ്രിഡ്ജുകളില്‍ വിവിധ ബ്രന്ഡുകളിലെ വരെയുള്ള എല്ലാ ശീതള പാനീയങ്ങളും ഉണ്ടാകും. രാവിലെ 6 മണിക്ക് ഷിഫ്റ്റിന്റെ തുടക്കത്തില്‍ ഒരു കുപ്പി കോള കുടിക്കുന്നത് തികച്ചും സാധാരണമാണ്. ഒരു ദിവസം ഞാന്‍ അഞ്ചോ ആറോ 500 മില്ലി കുപ്പി കോള കുടിക്കാറുണ്ട്. അരോഗ്യപ്രശ്നങ്ങള്‍ രൂക്ഷമായതോടെ താന്‍ കോള ഉപേക്ഷിച്ചു വെള്ളം ശീലമാക്കി. ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ പൂര്‍ണമായും കോള ഉപേക്ഷിക്കാന്‍ സാധിച്ചതായും ഇവര്‍ പറയുന്നു.






