
ഹോണ്ട മോട്ടോർസൈക്കിൾസ് & സ്കൂട്ടേർസ് ഇന്ത്യ 2021 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സിന്റെ ഡെലിവറികൾ ആരംഭിച്ചു. 15.96 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് ആണ് 2021 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സ് പുറത്തിറക്കിയിരുന്നത്. മുംബൈയിലെ ആദ്യത്തെ 2021 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സിന്റെ ഹാൻഡ്ഓവർ ചടങ്ങ് ഹോണ്ടയുടെ എക്സ്ക്ലൂസീവ് പ്രീമിയം ബിഗ്-ബൈക്ക് ഡീലർഷിപ്പിൽ കമ്പനി നിർവ്വഹിച്ചു.
1084 സിസി പാരലൽ-ട്വിൻ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് 2021 ഹോണ്ട ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്ടിന്റെ കരുത്ത്. മാനുവൽ അല്ലെങ്കിൽ DCT ട്രാൻസ്മിഷൻ ഓപ്ഷൻ ഉപയോഗിച്ച് ഇത് 98 bhp കരുത്തും 103 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. അഡ്വഞ്ചർ-ടൂററിൽ അർബൻ, ടൂർ, ഗ്രാവൽ, ഓഫ്-റോഡ്, മറ്റ് രണ്ട് കസ്റ്റമൈസ്ഡ് മോഡുകൾ എന്നിവ ഉൾപ്പെടെ ഒന്നിലധികം റൈഡിംഗ് മോഡുകൾ ലഭ്യമാണ്.
ആപ്പിൾ കാർപ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയുള്ള 6.5 ഇഞ്ച് TFT ടച്ച്സ്ക്രീൻ ഡിസ്പ്ലേയും 2021 ആഫ്രിക ട്വിനിൽ നൽകിയിരിക്കുന്നു. ക്രൂയിസ് കൺട്രോൾ, ഹീറ്റഡ് ഗ്രിപ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, കോർണറിംഗ് ലൈറ്റുകൾ, അഞ്ച് തരത്തിൽ ക്രമീകരിക്കാവുന്ന വിൻഡ്സ്ക്രീൻ, ക്രമീകരിക്കാവുന്ന സീറ്റുകൾ എന്നിവയ്ക്കൊപ്പം ഇരട്ട എൽഇഡി ഹെഡ്ലാമ്പുകളും 2021 ഹോണ്ട ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സിൽ ഉണ്ട്.






