
മുംബൈ: വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള മുംബൈ ടീമില്‍ നിന്ന് അര്ജുന് തെണ്ടൂല്‍ക്കര്‍ പുറത്ത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന് പ്രഖ്യാപിച്ച 22 അംഗ ടീമില്‍ നിന്നാണ് പേസറായ അര്ജുന് പുറത്തായത്.
രഞ്ജി ട്രോഫി ഒഴിവാക്കയാണ് ബിസിസിഐ വിജയ് ഹസാരെ ട്രോഫി പ്രഖ്യാപിച്ചിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ ശ്രേയസ് അയ്യരാണ് മുംബൈ ടീമിനെ നയിക്കുക. പൃഥ്വി ഷായാണ് ഉപനായകന്‍.
പരിശീലന മത്സരത്തിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഇടംകയ്യന്‍ പേസറായ അര്ജുന് തെണ്ടൂല്‍ക്കര്‍ ടീമിന് പുറത്തായത്. പരിശീലന മത്സരത്തില്‍ 4.1 ഓവറില്‍ 53 റണ്‍സാണ് വഴങ്ങിയത്. വിക്കറ്റ് നേടാനും സാധിച്ചിരുന്നില്ല. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 14 വരെയാണ് മത്സരങ്ങള്‍.






