
ദുബൈ: യു.എ.ഇയുടെ ഹോപ് പ്രോബ് ചൊവ്വയിലെത്തിയത്തിന് പിന്നാലെ ചൈനയുടെ ബഹിരാകാശവാഹനവും ചൊവ്വയിലെത്തി.
ഹോപ് പ്രോബ് ചൊവ്വയിലെത്തി 24 മണിക്കൂർ തികയുന്നതിന് മുൻപേ തന്നെ ചൈനയുടെ ബഹിരാകാശവാഹനം ചൊവ്വയിലെത്തിയത് ചരിത്രമാവുകയാണ്. ഇതിനു പിന്നാലെ അടുത്തയാഴ്ച യു.എ.സിന്റെ പെർസെവറൻസും ചൊവ്വയിലെത്തുന്നുണ്ട്.
ചൈന ജൂലൈയിൽ വിക്ഷേപിച്ച ടിയാൻവനാണ് ബുധനാഴ്ച രാത്രി ചുവന്നഗ്രഹത്തിലെത്തിയത്. ഭൂമിയുമായി ചൊവ്വ ഏറ്റവും അടുത്ത് നിൽക്കുന്ന സമയമായതിനാലാണ് ഫെബ്രുവരി മാസം ഈ രാജ്യങ്ങൾ തെരഞ്ഞെടുത്തത്.






