
25 വ്യക്തിത്വങ്ങളുമായി ജീവിയ്ക്കുന്ന 23-കാരിയുടെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. ഇംഗ്ലണ്ടിലെ പ്ലൈമൗത്ത് സ്വദേശിയായ ബോ ഹൂപ്പര്‍ എന്ന പെണ്‍കുട്ടിയ്ക്കാണ് മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്ന അവസ്ഥയേക്കാള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉള്ളത്. വ്യക്തിത്വങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഏതു തരത്തിലും കയറി വരാം എന്ന് ബോ പറയുന്നു.
ഏതെങ്കിലും വേദനാജനകമായ ഒരു അനുഭവത്തില്‍ നിന്നാണ് പലപ്പോഴും വ്യക്തികളുടെ ഉള്ളില്‍ ഈ അവസ്ഥ സൃഷ്ടിക്കപ്പെടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. 13 വയസ്സുകാരന് ആണ്‍കുട്ടി, മധ്യവയസ്കയായ സ്ത്രീ, കൗമാരക്കാരനായ കുട്ടി, അഞ്ചുവയസ്സുകാരി ഇങ്ങനെ കുറേ പേരുടെ വ്യക്തിത്വങ്ങളാണ് പെണ്കുട്ടിയ്ക്കുള്ളത്. ഓരോരുത്തര്‍ക്കും ഓരോരോ പേരുകളുണ്ട്.
ബോയുടെ ഉള്ളില്‍ ജീവിക്കുന്ന ടോസ്റ്റ് എന്ന വ്യക്തിക്ക് ബോയുടെ പങ്കാളി കെയ്സി സഹോദരനെപ്പോലെയാണ്. ക്ലബ്ബില്‍ ചെന്നിരുന്ന് മദ്യപിക്കാനാണ് ട്രെയ്സി എന്ന ആളുടെ ഇഷ്ടം. ഓരോരുത്തര്‍ക്കും അവരുടേതായ ഇഷ്ട ഭക്ഷണം ഉണ്ട്. വസ്ത്രങ്ങള്‍ ഉണ്ട് അതുപോലെ തന്നെ പങ്കാളികളും.
മീന്‍ ഇഷ്ടമുള്ള ഒരാള്‍ മീന്‍ കഴിയ്ക്കുമ്പോള്‍ ആയിരിക്കും അത് ഇഷ്ടപ്പെടാത്ത മറ്റൊരു വ്യക്തിത്വത്തിന്റെ കടന്നു വരവ്. ചിലര്‍ നിമിഷങ്ങള്‍ മാത്രം അവളുടെ ഉള്ളില്‍ തങ്ങി നില്ക്കുമ്പോള് മറ്റു ചിലര്‍ ദിവസങ്ങളോളം ഉള്ളില്‍ തന്നെ ഉണ്ടാവും. പലപ്പോഴും താന്‍ ചെയ്യുന്നത് എന്താണ് എന്ന് ഓര്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് ഈ പെണ്‍കുട്ടി പറയുന്നു.






