
കോട്ടയം : സിപിഐ യുടെ മുതിര്‍ന്ന നേതാവ് അഡ്വ. പി.കെ. ചിത്രഭാനു അന്തരിച്ചു. രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന അദ്ദേഹത്തിന് 72 വയസ്സായിരുന്നു. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് മുന്നിന് നടക്കും.
പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം പ്ലാന്റേഷന് കോര്പ്പറേഷന് ചെയര്മാന് പദവിയും വഹിച്ചിട്ടുണ്ട്. എഐടിയുസി ജില്ലാ പ്രസിഡന്റ്, കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്റ്, കോട്ടയം ബാര്‍ അസോസിയേഷന് പ്രസിഡന്റ്, എന്നീ വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.






