
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് മത്സരത്തിനിടെ ജപ്പാന് താരം നവോമി ഒസാകയെ തേടി എത്തിയ അതിഥിയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ താരം. ടുണിഷ്യന്‍ താരം ഓന്‍സ് ജബേറുമായുള്ള മത്സരത്തിനിടെ നവോമിയുടെ കാലില്‍ വന്നിരുന്ന ചിത്രശലഭമാണ് സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. ആദ്യം ഒന്നമ്പരന്നിരുന്നെങ്കിലും ഏറെ കരുതലോടെ ആ ശലഭത്തെ കൈ കൊണ്ടെടുത്ത് കോര്‍ട്ടിന് പുറത്തു കൊണ്ടുപോയി പറത്തി വിടാന്‍ നവോമി ശ്രമിച്ചെങ്കിലും തിരിച്ച് വന്ന് നവോമിയുടെ മുഖത്ത് വന്നിരിന്നു.
എന്നാല്‍ ശലഭത്തെ വീണ്ടും കരുതലോടെ കൈകളിലേക്കെടുത്ത് പുറത്തുകൊണ്ടുപോയി പറത്തിവിടുന്ന നവോമിയുടെ വിടുന്ന നവോമിയുടെ വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മനോഹര നിമിഷത്തിന് സാക്ഷിയകളായ കാണികള്‍ക്കും നവോമിയെ അഭിനന്ദിക്കാതിരിക്കാനായില്ല. 'ഓസ്ട്രേലിയിലെ ചിത്രശലഭങ്ങള്‍ പോലും നിങ്ങളെ സ്നേഹിക്കുന്നു നവോമി' എന്ന കുറപ്പോടെയാണ് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ട്വിറ്റര്‍ പേജ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.






Comments