
തഞ്ചാവൂർ : തഞ്ചാവൂരിൽ കുരങ്ങൻമാർ തട്ടിയെടുത്തുകൊണ്ടുപോയ നവജാതശിശു മരിച്ചു. വീടിന്റെ മേൽക്കൂര തകർത്ത് അകത്തു കടന്ന കുരങ്ങന്മാർ ഇരട്ട കുഞ്ഞുങ്ങളെ എടുത്തുകൊണ്ടു പോകുകയായിരുന്നു.
8 ദിവസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെയാണ് കുരങ്ങന്മാർ തട്ടിയെടുത്തത്. വീടിനു മുകളിൽ കുരങ്ങന്മാരെ കണ്ടെങ്കിലും കുട്ടികളെ തട്ടിയെടുത്തത് പിന്നീടാണ് മനസ്സിലായതെന്നു അമ്മ ഭുവനേശ്വരി പറഞ്ഞു.
അമ്മയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തി. മേല്‍ക്കൂരയ്ക്കു മുകളിൽ കിടന്ന ഒരു കുഞ്ഞിനെ രക്ഷിച്ചു. എന്നാൽ ഒരു കുഞ്ഞിനേയും കൊണ്ട് കുരങ്ങൻമാർ ഓടിപ്പോയിരുന്നു. സമീപപ്രദേശത്തു നിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.






