ന്യൂഡല്‍ഹി: ദേശീയ പാതകളില്‍ തിങ്കളാഴ്ച അര്‍ധ രാത്രി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി കേന്ദ്രം. വാഹനങ്ങളില്‍ ഫാസ്ടാഗ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കിലും പ്രവര്‍ത്തിക്കാത്ത ഫാസ്ടാഗാണെങ്കിലും ഇരട്ടി നിരക്കിന് തുല്യമായ പിഴ നല്‍കേണ്ടി വരുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ഫാസ്ടാഗിന് ഇനി ഇളവ് നീട്ടി നല്‍കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. നേരത്തെ ജനുവരി ഒന്ന് മുതല്‍ ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്നായിരുന്നു കേന്ദ്ര ഉത്തരവ്. പിന്നീടത് ഫെബ്രുവരി 15 ലേക്ക് നീട്ടുകയായിരുന്നു.
ഡിജിറ്റല്‍ പേയ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനും കാത്തിരിപ്പ് സമയവും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും ടോള്‍ പ്ലാസകളിലൂടെ തടസ്സമില്ലാതെ കടന്നുപോകുന്നതിനുമാണ് ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.






