
ദുബായ് : യുഎഇയിൽ നിലവിലെ കാലാവസ്ഥ കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ. മൂടൽമഞ്ഞ് ശക്തമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു.
തണുപ്പും വരണ്ടകാലാവസ്ഥയുമാണു വൈറസ് രോഗാണുക്കൾ വ്യാപിക്കാനുള്ള യോജിച്ച അന്തരീക്ഷം. രാവിലെ പതിനൊന്നു വരെയും മിക്കയിടങ്ങളിലും മൂടൽ മഞ്ഞാണ്.
കഴിഞ്ഞദിവസം അൽ ദർഫ മേഖലയിൽ 8.5 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു താപനില.
ആസ്തമയും മറ്റ് ശ്വാസകോശ രോഗങ്ങളും ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ, യാത്രകൾ ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിർദേശമുണ്ട്.






