
നെടുമങ്ങാട് : റോഡിലൂടെ നടന്ന് പോയ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. അരുവിക്കര ഇരുമ്പ മരുതൻകോട് വി.എസ് .നിവാസിൽ ആർ.ബിജു (45) നെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്.
ഉഴമലയ്ക്കൽ സ്വദേശിയായ ബാലികയെ ബൈക്കിലെത്തി ഇയാൾ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു പ്രതിയെ കുറിച്ച് വ്യക്തമായ വിവരം കിട്ടിയത് .
ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. വിവരം പുറത്തായതോടെ ഇയാൾ ഒളിവിലായിരുന്നെന്ന് പൊലീസ് പറഞ്ഞു . ബിജുവിനെ കോടതിയിൽ ഹാജരാക്കി 14 ദിവസം റിമാൻഡ് ചെയ്തു .






