
ബെംഗളൂരു: കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് വരുന്നവർക്ക് കോവിഡ്19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. സർട്ടിഫിക്കറ്റ് കൈയിലില്ലാത്തവർക്കെതിരെ നടപടിയെടുക്കുമെന്ന് ബബിഎംപി (ബൃഹത് ബെംഗളൂരു മഹാനഗരപാലിക) കമ്മിഷണർ എൻ. മഞ്ജുനാഥ പ്രസാദ് പറഞ്ഞു.
ഇതിനായി ആർടി പിസിആർ പരിശോധ നടത്തി നെഗറ്റീവ് ആണെന്ന റിപ്പോർട്ടാണ് കൈവശം വേണ്ടത്.
കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ പരിശോധന ഊർജിതമാക്കണം. കുറഞ്ഞത് 141 കേന്ദ്രങ്ങളും 200 സംഘങ്ങളെയും സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ 341 പരിശോധനാ കേന്ദ്രങ്ങളുണ്ട്. ദിവസവും 34,000 സാംപിളുകൾ എന്ന നിലയ്ക്ക് പരിശോധനകൾ നടത്തണം. നിലവിൽ ഇത് 20,000 – 22,000 ആണ്. പോസിറ്റീവ് ആകുന്നവരെ ഐസലേറ്റ് ചെയ്ത് ആരോഗ്യ കേന്ദ്രങ്ങളിലേക്കു മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.






