
ന്യൂഡല്‍ഹി: മാധ്യമ പ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായിക്കെതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ കേസെടുത്ത് സുപ്രീം കോടതി. മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത ഭൂഷനെതിരെ ഒരു രൂപ പിഴ ശിക്ഷ വിധിച്ച സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് ട്വീറ്റിട്ടതിനാണ് രാജ്ദീപിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുപ്രീം കോടതി സ്വമേധയ ആണ് കേസെടുത്തിരിക്കുന്നത്.
രാജ്ദീപിനെതിരെ നേരിട്ടെത്തിയ ഹര്‍ജിയിലാണ് കേസെടുത്തിരിക്കുന്നത്. അറ്റോര്‍ണി ജനറല്‍ കോടതി അലക്ഷ്യ കേസിനുള്ള അനുമതി നിഷേധിച്ചിരുന്നു.
കോടതി വിധിയെ അപമാനിച്ചെന്ന കേസില്‍ ഓഗസ്റ്റ് 14-നായിരുന്നു പ്രശാന്ത് ഭൂഷനെതിരെ കോടതി അലക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. വിധിവന്നശേഷവും അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചു നില്കുകയാണുണ്ടായത്. എന്നാല്‍ അദ്ദേഹത്തിന് കോടതി വിധിച്ച പിഴത്തുക ഒരു രൂപയായിരുന്നു. പിഴ ഒടുക്കാത്ത പക്ഷം മൂന്നു മാസം തടവ് ശിക്ഷക്ക് വിധേയനാകേണ്ടിവരുമെന്നും കോടതി അറിയിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ച് മാധ്യമ പ്രവര്ത്തകന് സര് ദേശായി പങ്കുവെച്ച ട്വീറ്റിനെതിരെയാണ് ഇപ്പോഴത്തെ നടപടി.






