ഹൈദരാബാദ് ആസ്ഥാനമായുള്ള ഓഡിയോ ബ്രാൻഡായ പിട്രോൺ ബാസ്ബഡ്‌സ് വിസ്‌ത, പിട്രോൺ ബാസ്ബഡ്‌സ് പ്രോ ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യൂഎസ്) ഇയർഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ബാസ്ബഡ്‌സ് വിസ്‌തയ്ക്ക് 1,299 രൂപയും, ബാസ്ബഡ്‌സ് പ്രോ ട്രൂ വയർലെസ് സ്റ്റീരിയോയ്ക്ക് 1,199 രൂപയുമാണ് വില.
പിട്രോൺ ബാസ്ബഡ്‌സ് പ്രോയ്ക്ക് ചാർജിംഗ് കേസിൽ ഒരു ഡിജിറ്റൽ ബാറ്ററി ഇൻഡിക്കേറ്റർ ലഭിക്കുന്നു. എന്നാൽ, പിട്രോൺ ബാസ്ബഡ്‌സ് വിസ്‌ത ക്യുഐ വയർലെസ് ചാർജിംഗ് സവിശേഷത വരുന്ന 5W വയർലെസ് ചാർജർ ബോക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പിട്രോണിൽ നിന്നുള്ള ഈ രണ്ട് പുതിയ ഹെഡ്‌സെറ്റുകളും ആമസോൺ വഴി നിങ്ങൾക്ക് വാങ്ങാവുന്നതാണ്. ഇയർഫോണുകളിൽ ടച്ച് കൺട്രോളുകളും, ചാർജിംഗ് കേസിൽ ബാറ്ററി നിലയെ സൂചിപ്പിക്കുന്ന ഡിജിറ്റൽ ഡിസ്പ്ലേയുമുണ്ട്.
പിട്രോൺ ബാസ്ബഡ്‌സ് വിസ്‌ത കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.1 ഉപയോഗിക്കുന്നു, കൂടാതെ മൈക്രോ-യുഎസ്ബി കേബിൾ ഉപയോഗിച്ച് ചാർജ് ചെയ്യാനും സാധിക്കും. കണക്റ്റിവിറ്റിക്കായി പിട്രോൺ ബാസ്ബഡ്‌സ് പ്രോയിൽ ബ്ലൂടൂത്ത് 5.1 ഉപയോഗിക്കുന്നു, കൂടാതെ ഈ ഇയർപീസുകളിൽ റേറ്റുചെയ്ത IPX4 വാട്ടർ റെസിസ്റ്റൻസ് ലഭ്യമാണ്.






