Authored by എ.കെ. ബാലകൃഷ്ണന് | Last updated: 18 Feb 2021, 12:30 PM | 3 min read
ധര്‍മ്മന്റെ 'എന്തിനധീരത, ഇപ്പോള്‍ തുടങ്ങണം' എന്ന പാട്ടുകേട്ട് ജീവിതത്തിലേയും സ്റ്റേജിലേയും പ്രിയപ്പെട്ട സുഹൃത്തും പങ്കാളിയുമായ രമേഷ് പിഷാരടി ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്ര ഹരിപ്പാടെത്തിയപ്പോള് ചാടി സ്റ്റേജില്‍ കയറി കോണ്‍ഗ്രസില്‍ 'വീണ്ടും' ചേര്‍ന്നു. മരംകേറ്റം മറക്കില്ലെന്നു പറഞ്ഞപോലെ പിഷു ഒരു മിമിക്രിയും കാച്ചി.
കോണ്‍ഗ്രസേ... കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളില്‍ എവിടെ വേണമെങ്കിലും എന്നെ സ്ഥാനാര്ത്ഥിയാക്കിക്കോളു... മത്സരിക്കാന്‍ ഞാന്‍ തയാര്‍....
ഇങ്ങനെ നെഞ്ചില്‍ കൈവച്ച് പറയാന്‍ ധൈര്യമുള്ള ഏതെങ്കിലും കോണ്ഗ്രസുകാരന് ഇന്ന് കേരളത്തില്‍ ഉണ്ടോ?
ഉണ്ടെന്നു മാത്രമല്ല, അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. നമ്മുടെ ധര്മ്മജന് ബോള്‍ഗാട്ടി.
ഈ ധൈര്യമുണ്ടല്ലോ .. അത് വേറെ ആര്‍ക്കുണ്ട്. ഞാന്‍ കോണ്‍ഗ്രസാണെന്ന് എപ്പോഴും പറഞ്ഞു നടക്കുന്ന സലിംകുമാറിനോ ജഗദീഷിനോ ഉണ്ടോ?
ധര്‍മ്മന്റെ 'എന്തിനധീരത, ഇപ്പോള്‍ തുടങ്ങണം' എന്ന പാട്ടുകേട്ട് ജീവിതത്തിലേയും സ്റ്റേജിലേയും പ്രിയപ്പെട്ട സുഹൃത്തും പങ്കാളിയുമായ രമേഷ് പിഷാരടി ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്ര ഹരിപ്പാടെത്തിയപ്പോള് ചാടി സ്റ്റേജില്‍ കയറി കോണ്‍ഗ്രസില്‍ 'വീണ്ടും' ചേര്‍ന്നു. മരംകേറ്റം മറക്കില്ലെന്നു പറഞ്ഞപോലെ പിഷു ഒരു മിമിക്രിയും കാച്ചി. ഉമ്മന്‍ചാണ്ടിയുടെ അനുവാദത്തോടെ അദ്ദേഹത്തെ സ്റ്റേജിലിരുത്തിത്തന്നെ അനുകരിച്ചു. തൊട്ടുപിന്നാലെ ഇടവേള ബാബുവുമെത്തി സ്റ്റേജില്‍. യാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ സുരാജ് വെഞ്ഞാറമ്മൂടും പങ്കെടുത്താല്‍ അത്ഭുമില്ലെന്നാണ് ധര്മജന് പറഞ്ഞത്... ധര്മ്മജന് കൈവച്ചത് പൊലിച്ചു എന്നര്‍ത്ഥം.
അരങ്ങിലും സ്ക്രീനിലും തമാശക്കാരനാണെങ്കിലും ജീവിതത്തില്‍ ഭയങ്കര സീരിയസ് ആണ് ധര്മ്മജന്. നേരത്തേ രാഷ്ട്രീയത്തിലിറങ്ങിയ മറ്റു സിനിമാക്കാരേപ്പോലെ സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ ഒരു കൈ നോക്കനിറങ്ങിയതല്ല ധര്‍മ്മു.
കോണ്‍ഗ്രസ് രാഷ്ട്രീയം ധര്മ്മുവിന്റെ രക്തത്തില്‍തന്നെ അലിഞ്ഞു ചേര്‍ന്നതാണ്. കോളേജ് വിദ്യാഭ്യാസ കാലത്ത് കെഎസ യു ഭാരവാഹിയായിരുന്നു. പിന്നീട് യൂത്തുകോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അച്ഛനും ജേഷ്ഠനും സജീവ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുണ്ട്.
ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പു പ്രചാരണസമയത്താണ് ധര്മ്മന് കളത്തിലിറങ്ങുന്നത്. ലോക്ഡൗണ്‍ സമയത്ത് ധര്‍മ്മൂസ് ഫിഷ്ഹബ് എന്ന സ്വന്തം മീന്‍വില്‍പ്പന കേന്ദ്രത്തിലൂടെ വിഷമില്ലാത്ത നല്ല ഒന്നാന്തരം മത്സ്യം മലയാളികളുടെ വീട്ടില്‍വരെ എത്തിച്ചുകൊടുത്തു ധര്മ്മന്. സത്യത്തില്‍ ജനസേവനത്തിന്റെ കടലിലേയ്ക്ക് ധര്മ്മജന് എറിഞ്ഞ ആദ്യ വലയായിരുന്നു അത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യവിസില്‍ മുഴങ്ങാനിരിക്കെയാണ് ഒരു സുപ്രഭാതത്തില്‍ ധര്മജന് കോഴിക്കോട്ടെ ബാലുശ്ശേരിയില്‍ വന്നിറങ്ങുന്നത്. വേറേയൊന്നിനുമല്ല, ഇവിടെ അദ്ദേഹത്തിനു ധാരാളം സുഹൃത്തുക്കളുണ്ട്. ഇതിനുമുന്‍പും ധര്മ്മജന് ഇവിടെ ധാരാളം വന്നിട്ടുണ്ടത്രേ പക്ഷേ നാട്ടുകാരറിഞ്ഞത് ഇപ്പോഴാണെന്നുമാത്രം.
ഇടതുമുന്നണിയുടെ ചുവപ്പന്‍ നെടുംകോട്ടയാണ് സംവരണ മണ്ഡലമായ ബാലുശ്ശേരി. കോണ്‍ഗ്രസ് പലതവണ പഠിച്ചപണികള്‍ പലതും നോക്കിയിട്ടും ലക്ഷ്യം കാണാതെ വന്നപ്പോഴാണ് ഇനി നിങ്ങളൊന്ന് നോക്കൂ എന്നു പറഞ്ഞ് കഴിഞ്ഞ തവണ ലീഗിനു മണ്ഡലം വിട്ടുകൊടുത്തത്. പാഴ്ച്ചെലവാണെന്ന് ഒറ്റത്തവണകൊണ്ട് ലീഗിനും മനസിലായി. ഇത്തവണ ബാലുശ്ശേരി വേണ്ടെന്ന് ലീഗ് കട്ടായം പറഞ്ഞുകഴിഞ്ഞു.
രണ്ടാഴ്ചമുമ്പ് ബാലുശ്ശേരിയില്‍ എത്തിയ ധര്മജന് ജനശ്രീയുടെയും കോണ്‍ഗ്രസിന്റെയും പരിപാടികളില്‍ പങ്കെടുത്തതു വാര്‍ത്തകളില്‍ ഇടംനേടി. സ്ത്രീകളടക്കമുള്ള വലിയ ജനക്കൂട്ടം ധര്‍മജനെ കേള്‍ക്കാനെത്തിയിരുന്നു.
മണ്ഡലത്തിലെ പാര്‍ട്ടി പൊതുപരിപാടികളില്‍ ധര്മ്മന് സജീവമായി. റാങ്ക്ലിസ്റ്റിലുള്ളവര്‍ നടത്തിവരുന്ന നിരാഹാരത്തില്‍ ഐക്യദാര്‍ഢ്യം. ബാലുശ്ശേരി പഞ്ചായത്ത് സ്റ്റേഡിയം തുറന്നുകൊടക്കാത്തതിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഉപവാസം ഉദ്ഘാടനം. ജനശ്രീ കുടുംബസംഗമം.. ധര്മജന് തുടങ്ങിക്കഴിഞ്ഞു.
ഇതിനിടെ ധര്മ്മജന് വേണമെങ്കില്‍ ധര്മ്മടത്തുപോയി മത്സരിക്കൂ.. അതെ. നമ്മുടെ ഇരട്ടച്ചങ്കന് പിണറായിയുടെ ധര്‍മ്മടം തന്നെ. ബാലുശേരി സീറ്റ് തട്ടിയെടുക്കല്ലേ... അത് ഞങ്ങ നോക്കിക്കോളമെന്നു പറഞ്ഞു ദളിത് കോണ്‍ഗ്രസുകാര്‍ ഇടംകോലിട്ടു തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയെപ്പറ്റി അവര്‍ക്കെന്തറിയാം...
ഔദ്യോഗികമായി മത്സരിക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും താന്‍ അങ്ങോട്ട് സീറ്റ് ആവശ്യപ്പെട്ടില്ലെന്നുമാണ് വിനീതനായ ധര്മ്മന് പറയുന്നത്. സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും ധര്മ്മന് പ്രചാരണരംഗത്ത് തീര്‍ച്ചയായും ഉണ്ടാവുമത്രേ.
പണ്ട് കട്ടപ്പനയിലെ ഋത്വിക് റോഷന് എന്ന സിനിമയില്‍ നായകനടനെ കടത്തിവെട്ടിയ അഭിനയം കണ്ട് മമ്മൂട്ടി ധര്‍മ്മനോട് പറഞ്ഞ ഒരു വാചകം ഉണ്ട്.
എടാ ആ സിനിമ നീ തിന്നുകളഞ്ഞല്ലോടാ എന്ന്....
ഇതുവരെ കോണ്‍ഗ്രസിന് കിട്ടാത്ത ബാലുശേരിയെന്ന മധുരക്കനി നുണയാന്‍ ധര്മ്മന് കഴിയുമോ?
ധര്‍മജനെ ഒഴിവാക്കിക്കൊണ്ട് കോണ്‍ഗ്രസിനു തെരഞ്ഞെടുപ്പ് ചര്‍ച്ച നടത്താന്‍പോലും ഇനി സാധിക്കാത്തവിധം കാര്യങ്ങള്‍ വളര്‍ന്നു കഴിഞ്ഞു.
പക്ഷേ ഒരു കാര്യം. കോണ്‍ഗ്രസ് നിര്‍ബന്ധിച്ചാല്‍, സ്നേഹത്തോടെ ആവശ്യപ്പെട്ടാല്‍ ധര്മ്മന് മത്സരിക്കും. അത് എവിടെയാണെങ്കിലും....
ജയിക്കാനും തോല്ക്കാനുമല്ല.... പൊരുതാന്‍..
പ്ലീസ്.... ധര്‍മ്മുവിനെ ആരെങ്കിലും ഒന്നു നിര്‍ബന്ധിക്കൂ...
അതുകണ്ടപ്പോള്‍ ധര്‍മജന്റെ സുഹൃത്തായ മണ്ഡലത്തിലെ യൂത്ത്കോണ്‍ഗ്രസ് നേതാവിന് ഒരു ഐഡിയ. പിന്നെ താമസിച്ചില്ല, ധര്മജനുമുമ്പാകെ വിഷയം അവതരിപ്പിച്ചു. ഒട്ടും ധര്മ്മസങ്കടമില്ലാതെ എറണാകുളംകാരനായ ധര്മ്മജന് ബോള്‍ഗാട്ടി ധര്മ്മജന് ബാലുശേരിയാകാമെന്ന് സമ്മതിച്ചു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു.
ഉമ്മന്‍ചാണ്ടിയെ നാലുതവണയാണ് തുടര്‍ച്ചയായി ധര്മ്മജന് കണ്ടത്. തെറ്റിദ്ധരിക്കല്ലേ, അത് അദ്ദേഹവുമായി നേരത്തേ പരിചയമുള്ളതുകൊണ്ടാണ്. അല്ലാതെ സ്ഥാനാര്ഥിത്വത്തിനുവേണ്ടിയല്ല എന്നാണ് ധര്മ്മജന് ആണയിടുന്നത്. പക്ഷേ ഈ പത്രക്കാരെക്കൊണ്ട് എന്തുചെയ്യും. അവര്‍ നാട്ടിലാകെ പാട്ടാക്കി. ബാലുശേരിയില്‍ ധര്മ്മജന് ഇനി നമ്മെ നയിക്കും എന്ന്.
കഴിഞ്ഞദിവസം വീണ്ടും ധര്മജന് ബാലുശ്ശേരിയില്‍ എത്തി. മലബാര്‍ മേഖലയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇത്തവണത്തെ വരവ്. അതും കുടുംബസമേതം. ഇത്തവണ മൂന്നു ദിവസം മണ്ഡലത്തില്‍ തങ്ങാനുള്ള തയാറെടുപ്പോടെയാണ് എത്തിയിട്ടുള്ളത്.