
മാഡ്രിഡ്: കഴിഞ്ഞദിവസം നടന്ന ബാഴ്സലോണ പിഎസ്ജി മത്സരത്തില്‍ രണ്ടുതാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷഭരിതമായ വാക്കുതര്‍ക്കമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. പിഎസ്ജി താരം എംബപ്പയും ബാഴ്സലോണ താരം ജോര്‍ദി ആല്‍ബയും തമ്മിലായിരുന്നു രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായത്.
മത്സരം രണ്ടാം പകുതിയിലേക്ക് പ്രവേശിച്ച ഘട്ടത്തിലായിരുന്നു ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. സാഹതാരങ്ങളാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. വലിയ ആളാണ് താനെന്ന് നിങ്ങള്‍ സ്വയം വിശ്വസിക്കുന്നു എന്ന് എംബപ്പയോട് ആല്‍ബ പറഞ്ഞു. എന്നാല്‍ ഇത് തെരുവില്‍ വച്ചാണ് പറഞ്ഞിരുന്നെങ്കില്‍ നിന്നെ ഞാന്‍ കൊല്ലുമെന്നായിരുന്നു എംബപ്പയുടെ മറുപടി. ആ വൃത്തികെട്ടവന് എല്ലാ പഠിച്ചിരിക്കുന്നു എന്ന് ആല്‍ബ പിക്വെയോട് അപഹസിച്ചു കൊണ്ട് പറഞ്ഞു.
നിങ്ങള്‍ ആരെ കൊല്ലുമെന്നാണ് പറഞ്ഞതെന്ന് പിക്വെ എംബപ്പയോട് ചോദിച്ചു. എന്നാല്‍ ഇതിനും മറുപിടിയായി നല്‍കിയത് തെരുവിലാണെങ്കില് കൊല്ലും എന്ന് എംബപ്പ മറുപടി നല്‍കിയത്. തര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് സഹതാരങ്ങള്‍ എത്തി രംഗം തണുപ്പിക്കുകയായിരുന്നു. എന്നല്‍ ബാഴ്സലോണ അവരുടെ തട്ടകത്തില്‍ തോല്‍വി വഴങ്ങിയിരുന്നു.
ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു പിഎസ്ജിയുടെ വിജയം. സൂപ്പര്‍ താരങ്ങളായ നെയ്മര്‍, എയ്ഞ്ചല്‍ ഡി മരിയ എന്നിവരില്ലാതെയായിരുന്നു പിസ്ജി കളിക്കാനിറങ്ങിയത്. എന്നാല്‍ ഇവരുടെ അസാന്നിധ്യം തോന്നാത്ത വിധത്തിലായിരുന്നു എംബപ്പയുടെ പ്രകടനം. അതിനിടെയായിരുന്നു എംബപ്പയും ആല്‍ബയും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്.







Comments