
തിരുവനന്തപുരം: പി.എസ്.സി. ഉദ്യോഗാര്‍ഥികൾ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് ചെയ്യേണ്ട എല്ലാക്കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പക്ഷെ പ്രതിപക്ഷത്തിന് ഇതിങ്ങനെ അക്രമത്തിനും മറ്റുമുള്ള വേദിയാക്കി വളര്‍ത്തണമെന്ന് ആഗ്രഹമാണുള്ളത്.
സമരക്കാർ കൂടുതല്‍ പോസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ടു; കൂടുതല്‍ പോസ്റ്റ് ഉണ്ടാക്കി. ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടു; ലിസ്റ്റ് നീട്ടി. ഒഴിവ് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു; ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ എന്തെങ്കിലും വീഴ്ചയുണ്ടായല്‍ അത് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ തന്നെ നിയോഗിച്ചു. അങ്ങനെ ഓരോ പ്രശ്നത്തിലും സര്‍ക്കാര്‍ പ്രതികരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.






