
ചെന്നൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലം നടക്കുന്ന ചെന്നൈയില്‍ കാഴ്ചക്കാര്‍ക്ക് കൗതുകമായി താരമക്കളുടെ സാന്നിധ്യം. ഷാരുഖ് ഖാന്റെ മകന് ആര്യന് ഖാനും, ജൂഹി ചൗളയുടെ മകള്‍ ജാന്‍വി മേത്തയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അംഗങ്ങള്ക്കള്ക്കൊപ്പം ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഷാരുഖ് ഖാനും ജൂഹി ചൗളയുടെ ഭര്‍ത്താവ് ജയ് മേത്തയുമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമകള്‍.'താരലേല സ്ഥലത്ത് നിങ്ങളെ കാണാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം എന്ന തലക്കെട്ടോടെ ജൂഹി ചൗള ട്വിറ്ററില്‍ പങ്ക് വച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിനു താഴെ നിരവധി കമന്റുകളാണ് മണിക്കൂറുകള്‍ കൊണ്ട് നിറഞ്ഞത്. ഈ ഒത്തുകൂടല്‍ പുതിയ തലമുറയിലേക്കുള്ളൊരു മാറ്റമാണന്നും ആരാധകര്‍ വിലയിരുത്തുന്നു.
കൂടുതല്‍ വിജയപ്രതീക്ഷയോടെ, താരങ്ങളില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് കൊല്‍ക്കത്ത കളിക്കാനിറങ്ങുക. സൗത്താഫ്രിക്കന്‍ ഓള്റൈണ്ടറായ ക്രിസ് മോറിസാണ് ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ലേല തുക വാങ്ങുന്ന താരം.16.25 കോടി കൊടുത്താണ് രാജസ്ഥാന് റോയല്‍സ് മോറിസിനെ വാങ്ങിയത്. പഞ്ചാബ് കിംഗ്സുമായി നടന്ന വാശിയേറിയ ലേലത്തിനൊടുവിലാണ് രാജസ്ഥാന് മോറിസിനെ സ്വന്തമാക്കിയത്.






