
മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്സ് ബീഫിനെ കുറിച്ച് പറഞ്ഞ പ്രധാനപ്പെട്ട വസ്തുതകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ബീഫ് ഉപേക്ഷിച്ച് സിന്തറ്റിക് മാംസം കഴിക്കണമെന്നാണ് ബില്‍ഗേറ്റ്സ് പറയുന്നത്. ബില്‍ ഗേറ്റ്സിന്റെ പുതിയ പുസ്തകത്തിലാണ് ഇക്കാര്യം പരമാര്‍ശിച്ചിരിയ്ക്കുന്നത്.
'ഒരു കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം: നമുക്ക് ആവശ്യമായ പരിഹാരങ്ങളും മുന്നേറ്റങ്ങളും' - ആണ് ബില്‍ഗേറ്റ്സിന്റെ പുതിയ പുസ്തകം. ഭാവിയില്‍ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള വഴികള്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അതിലൊന്ന് മീഥെയ്ന്‍ ഉദ്വമനം കുറയ്ക്കുന്നതിന് സിന്തറ്റിക് ഗോമാംസത്തിലേക്ക് മാറണം എന്നതാണ്. കന്നുകാലികളും ആടുകളും പുറത്തു വിടുന്ന വാതകങ്ങള്‍ ഗോമാംസം ഉപഭോഗം തടയുന്നതിലൂടെ കുറയ്ക്കാമെന്നതാണ് ബില്‍ഗേറ്റ്സ് പറയുന്നത്.
ഇത്തരമൊരു വാദം മുന്നോട്ട് വെച്ചതോടെ ഒരു വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ ഗേറ്റ്സിനെതിരെ ആക്രമണം തുടങ്ങിയിട്ടുണ്ട്. ഈ പുസ്തകത്തിലെ പല കാര്യങ്ങളും ട്വിറ്ററില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.






