
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍. ഇയാള്‍ റിമാന്റില്‍ കഴിയുന്ന ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് എറണാകുളം ക്രംബ്രാഞ്ച് അറസ്റ്റു ചെയ്യുകയായിരുന്നു.
വെടിവെയ്പ് കേസില്‍ പ്രതിയെ കൊച്ചി മജിസ്ട്രേറ്റ് കൊടതിയില്‍ ഹാജരാക്കാന്‍ അനുമതി തേടി ക്രംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ബെഗളൂരു സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കൊച്ചിയിലേക്കു കൊണ്ടുപോകുന്നതിന് അനുമതി നിഷേധിച്ചെങ്കിലും ചോദ്യം ചെയ്യാന്‍ അനുമതി നല്കി. ജയില്‍ അധികൃതരുടെ സാന്നിധ്യത്തില്‍ അഞ്ചു ദിവസമാണ് ചോദ്യം ചെയ്യാന്‍ അനുവദിച്ചിട്ടുള്ളത്.






