
ലണ്ടന്‍: എല്ലാ രാജകീയ പദവികളും ത്യജിച്ച് ബ്രിട്ടന് രാജകുടുംബത്തിലെ ഹാരി രാജകുമാരന്. ഹാരിയും ഭാര്യ മേഗന് മാര്‍ക്കലും രാജകുടുംബത്തിലേക്ക് മടങ്ങിവരില്ലെന്ന് എലിസബത്ത് രാജ്ഞിയോട് സ്ഥിരീകരിച്ചതായി ബക്കിംഗാം കൊട്ടാരം വെള്ളിയാഴ്ച അറിയിച്ചു.
രാജുകുടുംബത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ പൊതുസേവന ജീവിതത്തിന്റേതായ ഉത്തരവാദിത്തങ്ങളും കടമകളും തുടരാന്‍ കഴിയില്ലെന്നും സ്ഥിരീകരിച്ച് രാജ്ഞി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ഹാരി രാജകുമാരനും ഭാര്യ മേഗന് മാര്‍ക്കലും രാജകീയ പദവികള്‍ ഉപേക്ഷിച്ച് കാനഡയിലേക്ക് മാറിയത.്കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവരുടെ ആഗ്രഹത്തെ താന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നതായും അന്ന് രാജ്ഞി വ്യക്തമാക്കിയിരുന്നു.






