തിരുവനന്തപുരം: പിന്‍വാതില്‍ നിയമനം നടത്തുന്നതിനും പിഎസ്സി നിയമനം നടത്താതിനും എതിരെ ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം പ്രതീകാത്മക പിഎസ്സി പരീക്ഷ നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന പരീക്ഷയില്‍ 40 ഓളം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. സര്‍ക്കാരിനെയും സിപിഎമ്മിനെയും പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു ചോദ്യങ്ങള്‍.
കാലടി സര്വ്വകലാശാലയില്ഡ ഏത് ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയ്ക്കാണ് പിന്‍വാതില്‍ നിയമനം ലഭിച്ചത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഭഷണ പദാര്‍ത്ഥം ഏത് എന്നിങ്ങനെയുള്ള ചോദ്യങ്ങളും പരീക്ഷയില്‍ ഉള്‍പ്പെടുത്തിയായിരുന്നു സര്‍ക്കാരിനെതിരെയുള്ള യൂത്ത് കോണ്‍ഗ്രസിന്റെ പരീക്ഷ പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരീക്ഷയുടെ ചോദ്യങ്ങളില്‍ നിന്ന്
1. ഏതു ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭാര്യയ്ക്കാണ് കാലടി സര്‍വ്വകലാശാലയില്‍ അസ്സി. പ്രൊഫസറായി പിന്‍വാതില്‍ നിയമനം ലഭിച്ചത്?
(അ) എം.ബി.രാജേഷ് (ആ) എ.എ. റഹീം
(ഇ) പി.കെ.ബിജു (ഉ) ഇവരെല്ലാവരുടെയും
2. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭക്ഷണപദാര്‍ത്ഥമേത്?
(അ) ഈന്തപ്പഴം (ആ) ഏത്തപ്പഴം (ഇ) പൂവന്‍പഴം (ഉ) ചിങ്ങന്‍പഴം
3. ശ്രീമതി സ്വപ്ന സുരേഷിന് സംസ്ഥാന സ്പേസ് പാര്‍ക്ക് മാനേജരായി നിയമനം ലഭിച്ച രീതി?
(അ) ശിവശങ്കര്‍ ബന്ധം (ആ) പിന്‍വാതില്‍
(ഇ) വ്യാജസര്‍ട്ടിഫിക്കറ്റ് (ഉ) ഇതെല്ലാം
4. കേരള ജനത ഏറ്റവും കൂടുതല്‍ വഞ്ചിക്കപ്പെട്ട പരസ്യവാചകം?
(അ) LDF വരും എല്ലാം ശരിയാകും (ആ) മദ്യനിരോധനമല്ല മദ്യവര്‍ജ്ജ്യമാണ്
(ഇ) ലഹരി മുക്ത നവകേരളം (ഉ) ഇനിയും മുന്നോട്ട്
5. അന്നദാനം മഹാദാനം, മാര്‍ക്ക് ദാനം മഹാദാനം- ഇതില്‍ രണ്ടാമത് സൂചിപ്പിച്ചത് ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
(അ) കെ. ടി. ജലീല്‍ (ആ) എം. എം.മണി (ഇ). ചിറ്റപ്പന് (ഉ) ഇവരാരുമല്ല.
6. കടക്കൂപുറത്ത്, പരനാറി, നികൃഷ്ടജീവി, കുലംകുത്തി ഈ പ്രയോഗങ്ങളിലൂടെ ആഗോള പ്രശസ്തനായ നേതാവ്?
(അ) പിണറായി വിജയന് (ആ) ഡൊണാള്‍ഡ് ട്രംപ്
(ഇ). കോടിയേരി ബാലകൃഷ്ണന് (ഉ) കെ. വിജയരാഘവന്
7. 50 കോടി ചിലവില്‍ കേരളത്തില്‍ നിര്‍മിച്ചെന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ അവകാശപ്പെടുന്ന അദൃശ്യമതില്‍ ഏത്?
(അ)വന്‍ മതില് (ആ)വനിതാ മതില് (ഇ) ഇന്ത്യ മതില് (ഉ)ഇതൊന്നുമല്ല.
8. ഇഷ്ടക്കാരെ കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ കടത്തിവിടാനായി എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍മ്മിച്ച പ്രത്യേക വാതില്‍ ഏത്?
(അ)മുന്‍വാതില്‍ (ആ)പിന്‍വാതില്‍ (ഇ)അടുക്കള വാതില്‍ (ഉ) ഇതൊന്നുമല്ല.
9. പിന്‍വാതില്‍ നിയമനങ്ങളുടെ പരീക്ഷണശാല എന്നറിയപ്പെടുന്ന സര്‍ക്കാര്‍ സ്ഥാപനം ഏത്?
(അ)ഹോര്‍ട്ടികോര്‍പ്പ് (ആ)സാക്ഷരതാ മിഷന്
(ഇ)ആരോഗ്യകേരളം (ഉ)ലിസ്റ്റ് അപൂര്‍ണ്ണം
10. കേരളത്തില്‍ പുതുതായി രൂപം കൊണ്ട തൊഴില്‍ദാന പ്രസ്ഥാനത്തിന്റെ ഉപഞ്ജാതാവ് ആര്?
(അ) സരിതാ നായര്‍ (ആ) ടി.പി.രാമകൃഷ്ണന്
(ഇ) സ്പ്നാ സുരേഷ് (ഉ) വേലപ്പന്‍നായര്‍
11. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കം കുറിച്ച പുതിയ വിപണന മേള?
(അ)പിന്‍വാതില്‍ നിയമനമേള (ആ)കുംഭമേള
(ഇ)കമ്മീഷന് മേള (ഉ).ഇതൊന്നുമല്ല.
12. കത്തികുത്ത് കേസ്സിലെ പ്രതികള്‍ ഒന്നും രണ്ടും 23 ഉം റാങ്കില്‍ ഇടം നേടിയ പി.എസ്.സി. റാങ്ക് ലിസ്റ്റ് ഏത്?
(അ)പോലീസ് കോണ്‍സ്റ്റബിള്‍ (ആ) എ .ഡി.ക്ലാര്‍ക്ക്
(ഇ) എ .ജി.എസ്. (ഉ) ഇതൊന്നുമല്ല
13. ഏതെല്ലാം ഡി.വൈ.എഫ്.ഐ. നേതാക്കളുടെ ഭാര്യമാര്‍ക്കാണ് ഇനിയും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ലഭിക്കാക്കാനുള്ളത്?
(അ)എം.ബി.രാജേഷ് (ആ)എ.എ.റഹീം (ഇ)പി.കെ.ബിജു, (ഉ)ഇവരുടെയെല്ലാം
14. കെട്ട്യോള് എന്റെ മാലാഖ എന്ന സിനിമാ പേര് കേരളത്തിലെ ഏത് യുവജന പ്രസ്ഥാനത്തിനാണ് കൂടുതല്‍ അനുയോജ്യം?
(അ)ഡി.വൈ.എഫ്.ഐ. (ആ)യുവമോര്‍ച്ച
(ഇ)എഐവൈഎഫ് (ഉ)ഇതൊന്നുമല്ല.
15. ശബരിമല കീഴടക്കിയ നവോത്ഥാന നായികയുടെ പേര്?
(അ) കനകദുര്‍ഗ്ഗ (ആ) ബിന്ദു അമ്മിണി (ഇ)റഹ്ന ഫാത്തിമ (ഉ)ഇവരെല്ലാം
16. ബംഗാളികള്‍ കൂട്ടത്തോടെ കേരളത്തിലെത്താന്‍ കാരണം
(അ)ഇടതു തുടര്‍ഭരണം (ആ)മമതാ ഭരണം (ഇ)ബി.ജെ.പി.ഭരണം (ഉ)ഇതൊന്നുമല്ല.
17. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കുഞ്ചന്‍ നമ്പ്യാര്‍ ആണെങ്കി തള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?
(അ) പിണറായി വിജയന് (ആ) പോരാളി ഷാജി
(ഇ)കെ.കെ.ശൈലജ (ഉ)ഇവരെല്ലാം
18. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത് കേസ്സുകളില്‍ ജയിലില്‍ കിടന്ന ശിവശങ്കരന് ആരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു.?
(അ)മുഖ്യമന്ത്രി (ആ)ധനമന്ത്രി (ഇ)സ്പീക്കര്‍ (ഉ)ഇവരുടെ ആരുടേതുമല്ല.
19. വിശ്രമ ജീവിതം നയിക്കുന്നവരുടെ ഉന്നമനത്തിനായി ലക്ഷങ്ങള്‍ ശമ്പളം നല്കി സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള കമ്മീഷന് ഏത്?
(അ)ഭരണപരിഷ്ക്കാര കമ്മീഷന് (ആ)മുന്നോക്ക കമ്മീഷന്
(ഇ)യുവജന കമ്മീഷന് (ഉ)ഇവയെല്ലാം
20. എത് ജില്ലയിലെ ഹൈടെക്ക് ക്ലാസ്സ് റൂമില്‍വച്ചാണ് പാമ്പു കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചത്?
(അ)തിരുവനന്തപുരം (ആ) വയനാട് (ഇ)കോഴിക്കോട് (ഉ)കണ്ണൂര്‍
21. 'വിരട്ടലും വേണ്ട വില പേശലും വേണ്ട' നീട്ടിപിടിച്ച വാളിനും ഊരിപ്പിടിച്ച കത്തിക്കും ഇടയിലൂടെ ഞാന്‍ ഓരുപാട് നടന്നിട്ടുണ്ടെന്ന് പോലീസ് കാവലില്‍ മൈക്കിന് മുന്നിലൂടെ ഗീര്‍വാണ പ്രഭാഷണം നടത്തിയ ധീരന്?
(അ) പിണറായി വിജയന് (ആ)തച്ചോളി ഒതേനന് (ഇ)പഴശിരാജ (ഉ)ഇവരാരുമല്ല.
22. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന മന്ത്രി ആര്?
(അ) മുഖ്യമന്ത്രി (ആ) ധനമന്ത്രി (ഇ) തൊഴില്‍ മന്ത്രി (ഉ) ഇവരാരുമല്ല.
23. ഏറ്റവും കൂടുതല്‍ ഉപദേശികളെ വച്ച് കേരളം ഭരിച്ച മുഖ്യമന്ത്രി ആര്?
(അ)പിണറായി വിജയന് (ആ)ഉമ്മന്‍ചാണ്ടി (ഇ)അചുതാനന്ദന് (ഉ)ഇവരാരുമല്ല.
24. മയക്കുമരുന്ന്, ഹവാല തട്ടിപ്പ് തുടങ്ങിയ സത്പ്രവര്‍ത്തികള്‍കൊണ്ട് അറസ്റ്റ് ചെയ്ത് ബാംഗ്ലൂര്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന പ്രമുഖ കേരളീയ വ്യക്തിത്വം ആര്?
(അ)ബിനീഷ് കോടിയേരി (ആ) ഗോവിന്ദച്ചാമി
(ഇ) കൊടി സുനി (ഉ)ഇവരാരുമല്ല.
25. ബിനോയ് കോടിയേരി ഉന്നത മാര്‍ക്കോടെ പാസ്സായ പരീക്ഷ ഏത്?
(അ)ഐ.എ.എസ് (ആ)ഐ.പി.എസ് (ഇ) ഡി.എന്‍.എ (ഉ)ഇതൊന്നുമല്ല
26. ഓഖി ദുരന്തം നടന്ന വിഴിഞ്ഞത്തെ നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ട് സെക്രട്ടറിയേറ്റിലേയ്ക്ക് ഓടിയെത്താന്‍ മുഖ്യമന്ത്രി എടുത്ത സമയം?
(അ)10 സെക്കന്റ് (ആ) 9.5 സെക്കന്റ് (ഇ) 8 സെക്കന്റ് (ഉ) അര മണിക്കൂര്‍
27. സ്ത്രീ പീഡനകേസ്സുകള്‍ അന്വേഷിക്കുന്നതിനായി നിയമിതനായ പാര്‍ട്ടി കമ്മീഷന്റെ പേര് ഏത്?
(അ)ബാലന് കമ്മീഷന് (ആ) ശ്രീമതി കമ്മിഷന്
(ഇ)എ.കെ. ബാലന് ശ്രീമതി കമ്മീഷന് (ഉ) പി.കെ ശശി കമ്മീഷന്
28. വടക്കാഞ്ചേരിയിലെ 20 കോടിയുടെ ലൈഫ് മിഷന് പ്രോജക്ടില്‍ നിന്നും കമ്മീഷനായി അടിച്ചെടുത്ത തുക എത്ര?
(അ).9 കോടി (ആ). 4.5 കോടി (ഇ)15 കോടി (ഉ)മുഴുവന്‍
29. പ്രമാദമായ കൃപേഷ്-ശരത്ലാല് കൊലപാതക കേസിലെ സിബിഐ അന്വേഷണം ഒഴിവാക്കുന്നതിന് ഖജനാവില്‍ നിന്നും എല്‍.ഡി.എഫ്. സര്‍ക്കാര്‍ ചെലവഴിച്ച തുക?
(അ). 3 കോടി (ആ).2 കോടി (ഇ)4 കോടി (ഉ)തുക കണക്കാക്കപ്പെട്ടിട്ടില്ല.
30. പ്രളയം ദുരിതാശ്വാസ ഫണ്ട് തട്ടിയെടുത്തതിലൂടെ പ്രശസ്തനായ ഇടത് യുവനേതാവിന്റെ പേര്?
(അ) ബണ്ടിച്ചോര്‍ (ആ)സക്കീര്‍ ഹുസൈന്
(ഇ) ബഷീര്‍ ഹുസൈന് (ഉ)ഇവരാരുമല്ല.






