നാർസോ 30 ശ്രേണി ഈ മാസം 24-ന് റിയൽമി വില്പനക്കെത്തിക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വില്പനക്കെത്തിയ നാർസോ 20-യുടെ പിൻഗാമിയാണ് റിയൽമി നാർസോ 30 ശ്രേണി.
നാർസോ 30 പ്രോ 5ജി, നാർസോ 30A എന്നിങ്ങനെ രണ്ട് ഫോണുകളാണ് പുത്തൻ സ്മാർട്ട്ഫോൺ ശ്രേണിയിലുണ്ടാവുക എന്നാണ് സൂചന.
അടിസ്ഥാന നാർസോ 20, നാർസോ 20 പ്രോ, നാർസോ 20A എന്നിങ്ങനെ 3 ഫോണുകളാണ് നാർസോ 20 ശ്രേണി അവതരിപ്പിച്ചപ്പോൾ ഉണ്ടായിരുന്നത്. നാർസോ 30 ശ്രേണിയിലും ഇത്തരത്തിൽ മൂന്ന് പതിപ്പുകൾ ഉണ്ടാകും. എന്നാൽ, അടിസ്ഥാന നാർസോ 30 പതിപ്പിന്റെ ലോഞ്ച് ഒരല്പം വൈകും എന്നാണ് റിപ്പോർട്ട്. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ, മീഡിയടേക് ഡിമെൻസിറ്റി 800U SoC പ്രോസസ്സർ എന്നിവ നാർസോ 30 ഫോണുകൾക്കുണ്ടാവും.
ട്രിപ്പിൾ ക്യാമെറയായിരിക്കും നാർസോ 30 ഫോണുകൾക്ക് എന്നും അടുത്തിടെ പുറത്ത് വന്ന പോസ്റ്റർ വ്യക്തമാക്കുന്നു. നീല, ഗ്രേ നിറങ്ങളിൽ ഫോൺ ലഭിക്കും. 19,999 രൂപ വിലയാരംഭിക്കുന്ന റിയൽമി X7-നേക്കാൾ വില കുറവായിരിക്കും നാർസോ 30 പ്രോ 5ജിയ്ക്ക്. ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ട്ഫോൺ ആവും റിയൽമി നാർസോ 30 പ്രോ 5ജി എന്നും ചില റിപ്പോർട്ടുകൾ ഉണ്ട്.






