
ന്യൂഡല്‍ഹി: ആലപ്പുഴ ജില്ലയിലെ കോവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച് കേന്ദ്രം. 10.7 ആണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രതാ നിര്‍ദ്ധേശം നല്‍കിയിരിക്കുകയാണ്. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്ക് കാണിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദ്ധേശം.
കോവിഡ് കണക്കുകളില്‍ രാജ്യ ശരാശരിയേക്കാള്‍ കേരളത്തിലെ കോവിഡ് നിരക്ക് വര്‍ദ്ധിക്കുന്നതില്‍ കേന്ദ്രം ആശങ്കപ്രകടിപ്പിച്ചിരുന്നു. കേരളത്തില്‍ ഒരാഴ്ച്ചയില്‍ ശരാശരി 34000 മുതല്‍ 42000 വരെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. അതേസമയം പ്രതിധിന കോവിഡ് മുക്തയില്‍ ഒന്നാമത് നില്ക്കുന്ന സംസ്ഥാനവും കേരളമാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.
മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഡ്, ജമ്മു കശ്മീര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം മുന്നറിയിപ്പു നല്‍കിയത്. മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനുള്ള ആലോചനകളിലാണ് സംസ്ഥാനം. പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് 87000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം വ്യാപനത്തിന്റെ സൂചനയാണെന്ന് ആശങ്കയും ഉയരുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള സജീവ കേസുകള്‍ 74 ശതമാനവും കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമാണെന്നും കേന്ദ്രം വിലയിരുത്തുന്നു.






