മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെ എതിരാളിയായ അമേരിക്കന്‍ താരം ജെന്നിഫറിനോട് ക്ഷമാപണം നടത്തി കിരീട ജേതാവ് നവോമി ഒസാക്ക. പേര് വിളിച്ചതിലുണ്ടായ ചെറിയ പിപിശകിലാണ് ഒസാക്ക ട്വിറ്ററിലുടെ ജെന്നിഫര്‍ ബ്രാഡിനോട ക്ഷമ ചോദിച്ചത്.
വനിതാ സിംഗിള്‍സ് കിരീട നേട്ടത്തിന് ശേഷം ഒസാക്ക സംസാക്കാന് തുടങ്ങവെയാണ് ജെന്നിഫറിനോട് ജെന്നി എന്ന് വിളിക്കണോ ജെന്നിഫര്‍ എന്ന് വിളിക്കണോ എന്ന് ഒസാക്ക ചോദിച്ചത്. ജെന്നി എന്ന് വിളിച്ചോളാന്‍ അവര്‍ മറുപടിയും നല്കി.
എന്നാല്‍ സംസാരം തുടര്‍ന്ന് ഒസാക്ക ' ആദ്യം തന്നെ ഞാന്‍ ജെന്നിഫറിനെ അഭിനന്ദിക്കുന്നു'.. എന്ന് പറഞ്ഞതോടെ മൈതാനത്ത് നിറഞ്ഞ ജനക്കൂട്ടം ചിരിച്ചു. ജെന്നിയ്ക്ക് പകരം ജെന്നിഫര്‍ എന്ന് വിളിച്ചതോടെയാണ് ഗാലറിയില്‍ ചിരിയുയര്‍ന്നത്.

തുടര്‍ന്നാണ് ട്വിറ്ററില്‍ ഇതിന് ഒസാക്ക വിശദീകരണം നല്‍കിയത്. 'ആ സമയം ഞാന്‍ ജെന്നി എന്ന് വിളിച്ചുവെന്നാണ് ഞാന്‍ ചിന്തിച്ചത്. പക്ഷെ എന്തിനാണ് ഗാലറിയില്‍ നിന്ന് ചിരിയുയരുന്നതെന്ന്.. ഞാന്‍ സംശയിക്കുകയും ചെയ്തു. സോ സോറി.. എന്നായിരുന്നു ഒസാക്കയുടെ ട്വീറ്റ്.

Comments