
ചെന്നൈ: മെട്രോമാന് ഇ ശ്രീധരന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് തെന്നിന്ത്യന്‍ സിനിമാതാരം സിദ്ധാര്‍ഥ്. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ മുഖ്യമന്ത്രിയാകാന്‍ ഒരു പത്തു പതിനഞ്ച് വര്‍ഷം കൂടി കാത്തിരിക്കണമെന്നാണ് സിദ്ധാര്‍ഥിന്റെ പരിഹാസിച്ച് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തത്.
'ഇ ശ്രീധരന് സാറിന്റെയും ഒറു സാങ്കേതിക വിദഗ്ധനായി രാജ്യത്തിന് അദേഹം നല്കിയ സേവനങ്ങളുടെയും വലിയ ആരാധാകനാണ് ഞാന്‍. അദേഹം ബിജെപിയില്‍ ചേര്‍ന്നതിലും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നതിലും ഞാന്‍ വളരെ ആവേശത്തിലാണ്. പക്ഷേ ഇത് അല്പം നേരത്തെ ആയി പോയല്ലോ എന്നാണ് എന്റെ എന്റെ ഭയം. അദേഹത്തിന് ഒറു പത്ത് പതിനഞ്ച് വര്‍ഷം കൂടി കാത്തിരിക്കാം എന്നാണ് എന്റെ അഭിപ്രായം. ഇപ്പോള്‍ വെറും 88 വയസ്സല്ലേ ആയിട്ടുള്ളൂ' എന്നായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇ ശ്രീധരന് ബിജെപിയില്‍ ചേരുന്ന കാര്യം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ അറിയിച്ചത്. എന്നാല്‍ ബിജെപി പ്രവേശനത്തിന് പിന്നാലെ ശ്രീധരന് നടത്തിയ ചില പ്രസ്താവനകള്‍ വിവാദമായിരുന്നു. തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരന് മത്സരിക്കുമെന്ന് സുരേന്ദ്രന് വ്യക്തമാക്കിയിരുന്നു. കൂടാതെ മുഖ്യമന്ത്രി പദവി ഉള്‍പ്പെടെ ഏതു പദവിയും വഹിക്കാന്‍ യോഗ്യനാണ് അദേഹം എന്നും ശ്രീധരന് കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണെന്നും സുരേന്ദ്രന് പറഞ്ഞിരുന്നു.







Comments