
പുതുക്കിയ 2021 MT15 നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ മോട്ടോർസൈക്കിളിനെ തായ്ലൻഡ് വിപണിയിൽ അവതരിപ്പിച്ച് യമഹ. പുതിയ കളർ ഓപ്ഷനുകളാണ് ബൈക്കിൽ ലഭിച്ചിരിക്കുന്നത്. 2021 MT15 ഇപ്പോൾ റേസിംഗ് ബ്ലൂ, മാറ്റ് ബ്ലാക്ക്, മെറ്റാലിക് ഗ്രേ എന്നിവയുൾപ്പെടെ മൂന്ന് കളർ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.
MT-09 പ്രീമിയം മോഡലിലേത് പോലുള്ള ബ്രാൻഡിന്റെ സിഗ്നേച്ചർ സ്ലാൻറ്റെഡ് സ്ട്രൈപ്പുകൾ പുതിയ മൂന്ന് കളർ വേരിയന്റുകളിന്റെയും ഫ്യുവൽ ടാങ്കിൽ ഇടംപിടിച്ചിട്ടുണ്ട്. വലിയ MT ലോഗോയും ടാങ്ക് ആവരണങ്ങളിൽ കാണാം. നേക്കഡ് മോട്ടോർസൈക്കിളിന്റെ ഇപ്പോൾ കൂടുതൽ സ്പോർട്ടി ലുക്കിലാണ് എത്തുന്നത്. കളർ-കോഡെഡ് സ്ട്രൈപ്പുകൾ മോഡലിന്റെ ടെയിൽ വിഭാഗത്തിലും കാണാം. തായ്ലൻഡിൽ പുറത്തിറക്കിയ മോഡലിന്റെ ഹാർഡ്വെയർ സജ്ജീകരണത്തിൽ അലൂമിനിയം സ്വിംഗാർമിനൊപ്പം ഗോൾഡൻ നിറത്തിൽ പൂർത്തിയാക്കിയ കൂടുതൽ പ്രീമിയം USD ഫ്രണ്ട് സസ്പെൻഷനുമുണ്ട്.
അതേ 155 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന്റെ കറുത്ത്. ഇത് പരമാവധി 18.5 bhp കരുത്തിൽ 14.7 Nm ടോർക്കും ഉത്പാദിപ്പിക്കും. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സിലേക്കാണ് എഞ്ചിൻ ചേർത്തുവെച്ചിരിക്കുന്നത്. പുതുക്കിയ കളർ ഓപ്ഷനുകളോടെ 2021 MT-15 ഇന്ത്യയിലും അവതരിപ്പിച്ചേക്കും.






